ആകാശയാത്ര ഹൈടെക്ക് ആക്കാൻ എയർ ഇന്ത്യ: 400 മില്യൺ ഡോളറിൻറെ മേക്കോവറിനൊരുങ്ങുന്നു

എയർ ഇന്ത്യ വിമാനങ്ങളിലെ യാത്ര ദുഷ്കരമാണെന്ന് പരാതിപ്പെടുന്നവരുടെ എണ്ണം ഏറെയാണ്. ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റർ ജോണ്ടി റോഡ്സ് വരെ എയർ ഇന്ത്യ വിമാനത്തിലെ പൊട്ടിയ സീറ്റിനെക്കുറിച്ച് പോസ്റ്റിട്ടിരുന്നു. ഈ പരാതികൾക്ക് പരിഹാരം കാണാൻ വന്പൻ നിക്ഷേപത്തിനൊരുങ്ങുകയാണ് കന്പനി. 67 പഴഞ്ചൻ വിമാനങ്ങൾക്ക് പകരം ലോകോത്തര വിമാനങ്ങൾ വാങ്ങാനാണ് നീക്കം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ആദ്യഘട്ടത്തിൽ 27 a320neo വിമാനങ്ങളും പിന്നീട് 40 വൈഡ് ബോഡി ബോയിങ് വിമാനങ്ങളും മാറ്റും. ആധുനിക മൂന്ന് ക്യാബിൻ ലേ ഔട്ടിൽ പുതിയ സീറ്റുകൾ, കാർപെറ്റുകൾ, കർട്ടനുകൾ, അപ്ഹോൾസ്റ്ററി എന്നിവ പുതിയ വിമാനങ്ങളിലുണ്ടാകും.എയർ ഇന്ത്യ-വിസ്താര ലയനം അവസാനഘട്ടത്തിലെത്തി നിൽക്കുന്പോഴാണ് പുതിയ നീക്കം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version