ബാഗേജ് പരിധിയുമായി സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി എയർ ഇന്ത്യ
പ്രവാസികൾക്ക് ആശ്വാസമായി ബാഗേജ് പരിധിപരിധി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ. പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പരിധി വീണ്ടും പുനഃസ്ഥാപിച്ചത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക*https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
പ്രവാസികളെ പിഴിയുന്ന എയർലൈൻ ബഹിഷ്ക്കരിക്കണമെന്ന് വരെ ചില സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. വെട്ടിക്കുറച്ച ബാഗേജ് പരിധി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എയർലൈനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും വ്യോമയാന മന്ത്രാലയത്തിനും പരാതിയും നൽകിയിരുന്നു.
സൗജന്യ ബാഗേജ് പരിധി പുനഃസ്ഥാപിച്ചതിനെ പ്രവാസികൾ സ്വാഗതം ചെയ്തു. ഇന്ന് അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടു പോകാം. മുമ്പ് 20 കിലോ ആക്കിയാണ് കുറച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 19 ന് ശേഷം ബുക്ക് ചെയ്ത ടിക്കറ്റുകൾക്കാണ് ബാഗേജ് പരിധിയിൽ കാര്യമായ വ്യത്യാസം ഉണ്ടായത്.
Comments (0)