Air kerala;മലയാളി കാത്തിരുന്ന സ്വപ്ന സാക്ഷാത്കാരം!!! 2025 മാർച്ചിൽ എയർ കേരള പറന്നേക്കും; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ..

Air kerala;ദുബൈ/ന്യൂഡൽഹി : സെറ്റ് ഫ്ലൈ ഏവിയേഷനിലൂടെ എയർ കേരള ഡോട്ട് കോം യാഥാർഥ്യത്തിലേക്കെന്ന കമ്പനി അധികൃതർ. എയർ കേരള നേതൃത്വവും കേന്ദ്ര സിവിൽ വ്യോമയാന മന്ത്രിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ മന്ത്രി കെ.രാംമോഹൻ നായിഡു കേന്ദ്ര വ്യോമ ഗതാഗത മേധാവി അതുൽ മന്റോള, സിവിൽ ഏവിയേഷൻ ഡയരക്ടർ ജനറൽ വിക്രം ദേവ് ദത്ത് തുടങ്ങിയവർ സംബന്ധിച്ചു. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

സർക്കാരിന്റെ ഭാഗത്തു നിന്ന് സാധ്യമായ എല്ലാ പിന്തുണയും മന്ത്രിയും ഉദ്യോഗസ്ഥരും ഉറപ്പ് നൽകി. എല്ലാ അനുമതികളും നേടി എത്രയും വേഗം എയർ കേരള പറന്നുയരുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. എയർ കേരള ഡോട്ട് കോം ഇന്ത്യൻ വ്യോമയാന മേഖലയിൽ പുത്തനുണർവ് പകരുമെന്ന് ചെയർമാൻ അഫി അഹ്‌മദ് പറഞ്ഞു. എയർ കേരള 2025 മാർച്ചിൽ പറന്നു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സി.ഇ.ഒ ഹരീഷ് കുട്ടിയുടെ 35 വർഷത്തോളം നീണ്ട പരിചയം എയർ കേരള ഡോട്ട് കോമിനെ ഉയരങ്ങളിൽ എത്തിക്കാൻ ഏറെ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

എയർ കേരള ഡോട്ട് കോം പാസഞ്ചർ സർവിസുകൾക്ക് പുറമെ കാർഗോ സാധ്യതകളെ കുറിച്ചും, നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ള ചരക്കു നീക്ക സാധ്യതകളെ കുറിച്ചും പഠിച്ചുവരികയാണെന്ന് വൈസ് ചെയർമാൻ അയ്യൂബ് കല്ലട പറ‍ഞ്ഞു. 

എയർ കേരള ഡോട്ട് കോം പദ്ധതികൾ മന്ത്രിയുമായി വിശദമായി ചർച്ച ചെയ്തെന്നും, അനുമതികൾ വേഗത്തിലാക്കാൻ സാധ്യമായ എല്ലാ സഹകരണവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും സി.ഇ.ഒ ഹരിഷ് കുട്ടി വ്യക്തമാക്കി. 

https://www.pravasiinformation.com/kuwait-power-cut-4/
https://www.pravasiinformation.com/sahal-app-has-a-technical-problem/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top