Air Taxi Test Flights UAE 2025;ഇനി വെറും 20 മിനിറ്റ് കൊണ്ട് അബുദാബിയിൽ നിന്ന് ദുബായിലെത്താം!!! എങ്ങനെയെന്നല്ലേ? അറിയാം…

Air Taxi Test Flights UAE 2025: ദുബായ്: എന്നും മാറ്റത്തിന്റെ പാതിയിൽ ആണ് ദുബായ്. ഗതാഗത സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ ആണ് കൊണ്ടുവന്നിരിക്കുന്നത്. അതിന്റെ ഭാഗമായി ആണ് ദുബായിൽ പറക്കും ടാകിസി കൊണ്ടുവരാൻ തീരുമാനിച്ചത്. പറക്കും ടാക്സികളുടെ പ്രവർത്തനം അടുത്ത വർഷം ആരംഭിക്കുുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.400 ലേറെ തവണ പരീക്ഷണപ്പറക്കൽ എയർ ടാക്സി പൂർത്തിയാക്കി. യു.എസ് ആസ്ഥാനമായ ആർചർ ഏവിയേഷൻ എന്ന കമ്പനിയാണ് എയർ ടാക്സി പുറത്തിറക്കിയിരിക്കുന്നത്. നാല് പേർക്ക് പറക്കാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം. ‘മിഡ്നൈറ്റ്’ ചെറുവിമാനങ്ങളുടെ പരീക്ഷണ പറക്കൽ ആണ് പൂർത്തിയായിരിക്കുന്നത്. ഈ വർഷം ആകെ 400 പരീക്ഷണ പറക്കലാണ് നിശ്ചയിച്ചിരുന്നത്. എട്ടുമാസത്തിനിടെയാണ് ഇത് പൂർത്തിയാക്കിയിരിക്കാൻ സാധിച്ചിരിക്കുന്നത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ആർചർ കമ്പനി ടാക്സികൾ നിർമ്മിക്കാൻ വേണ്ടിയുള്ള ഒരുങ്ങൾ ആണ് പൂർത്തിയാക്കിയിരിക്കുന്നത്. നാലു യാത്രക്കാർക്കും പൈലറ്റിനും സഞ്ചരിക്കാവുന്ന തരത്തിലാണ് ടാക്സിയുടെ ക്രമീകരണം. 60 മുതൽ 90 വരെ മിനിറ്റ് സമയമെടുത്താണ് ഇങ്ങോട്ട് റോഡ് വഴി സഞ്ചരിക്കാൻ സാധിക്കുക. അബുദാബി ദുബായ് യാത്ര എയർ ടാകിസിയിലേക്ക് മാറ്റുമ്പോൾ 10-20 മിനിറ്റായി ചുരുങ്ങും എന്നതാണ് പ്രത്യേകത.

ഒരാൾക്ക് യാത്രക്കായി ചെലവ് വരുന്നത് 800 ദിർഹം മുതൽ 1500 ദിർഹം വരെയാണ് ചെലവ് വരുന്നത്. ദുബായിക്ക് അകത്താണ് യാത്ര ചെയ്യുന്നതെങ്കിൽ 350 റിയാൽ വരെ ചെലവ് വരും. ടാകിസികളുടെ പ്രവർത്തന മികവ് പരീക്ഷിക്കുന്നതിന് വേണ്ടിയാണ് പരീക്ഷണ പറക്കൽ നടത്തിയത്. വിമാനത്തിന്‍റെ ഭാരം, പ്രവർത്തന മികവ് എന്നിവ വിലയിരുത്താൻ വേണ്ടിയാണ് പരീക്ഷണ പറത്തൽ നടത്തുന്നത്. ഇപ്പോൾ നടത്തുന്ന പരീക്ഷണ പറത്തലിൽ പ്രശ്നങ്ങൾ കണ്ടെത്താനും സമയം ക്രമീകരിക്കാനും സാധിക്കും.

2027 ഓടെ ദുബായ് എയർ ടാകിസി പൂർത്തിയാക്കും. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. യു.എസ് കമ്പനിയായ ഒഡീസ് ഏവിയേഷൻ വിവരങ്ങൾ എല്ലാം പൂർത്തിയാക്കി. ചെറിയ ദൂരയാത്രക്ക് ഉപയോഗിക്കാൻ സാധിക്കുന്നത് കൊണ്ട് യാത്രക്കാർക്ക് ഒരുപാട് സമയം ലാഭിക്കാൻ സാധിക്കും

അടുത്ത വർഷം തുടക്കത്തിൽ പറക്കും ടാക്സി പുറത്തിറക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ സർവിസ് ആരംഭിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ജോബി ഏവിയേഷൻ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കരാറുകൾ എല്ലാം അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *