Airport update; വിമാനത്താവളത്തില്‍ പരിശോധന നടത്തുന്നതിനിടെ ബീപ്പ് ശബ്ദം കേട്ടതിന് പിന്നാലെ പരിഭ്രാന്തിയിലായി. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ ഒരു സ്ത്രീ ബോംബിനെക്കുറിച്ച് തമാശ പറയുകയായിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് പരിശോധിക്കുന്നതിനിടെ സ്ത്രീയുടെ കണങ്കാലിന് അടുത്തെത്തിയപ്പോള്‍ ബീപ്പ് ശബ്ദം മുഴങ്ങുകയും വിമാനത്താവളം പരിഭ്രാന്തിയിലാകുകയും ചെയ്തു. ഗോവയിലേക്ക് പോകാനായാണ് യുവതി വ്യാഴാഴ്ച വിമാനത്താവളത്തില്‍ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയോട് വലിയ എതിര്‍പ്പാണ് യുവതി പ്രകടിപ്പിച്ചത്. ബോംബ് ഉള്ള പോലെയാണല്ലോ പരിശോധനയെന്ന് യുവതി ഇതിനിടെ പറഞ്ഞതാണ് ആശങ്കയിലാക്കിയത്.
തുടര്‍ന്ന്, സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെയും ലഗേജുകളും സുരക്ഷാ മേഖലയിലേക്ക് കൊണ്ടുവന്ന് വിശദമായ പരിശോധന നടത്തി. ഇതിനിടെയാണ് മെറ്റല്‍ ഡിറ്റക്ടര്‍ ബീപ്പ് ശബ്ദം മുഴക്കിയത്. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. ഇതിനിടെ യുവതിയുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി.
മാസങ്ങള്‍ക്ക് മുന്‍പ് ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ കണങ്കാലില്‍ മെറ്റല്‍ റോഡ് ഇട്ടിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. ശസ്ത്രക്രിയ നടന്നതായി സ്ഥിരീകരിക്കുന്ന മെഡിക്കല്‍ രേഖകളും ഹാജരാക്കുകയും ചെയ്തു. തുടര്‍ന്ന്, സിഐഎസ്എഫ് ജീവനക്കാര്‍ യുവതിയെ പൊലീസിന് കൈമാറി. യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും വിമാനത്താവളത്തിലെ എസ്എച്ച്ഒ കെ ബാലരാജു പറഞ്ഞു.