Ajman police:അജ്മാനിൽ ഒറ്റപ്പെട്ടുപോയി 7 വയസ്സുകാരൻ;ഓടുവിൽ

Aman police;അജ്മാനിൽ റോഡിൽ ഒറ്റപ്പെട്ടുപോയ 7 വയസ്സുകാരനെ ഒരു മണിക്കൂറിനുള്ളിൽ തന്നെ മാതാപിതാക്കളുടെ അടുത്തെത്തിക്കാൻ കഴിഞ്ഞതായി അജ്‌മാൻ പോലീസ് അറിയിച്ചു. മനാമ പ്രദേശത്ത് രക്ഷിതാക്കളില്ലാതെ ഒരു കുട്ടിയെ ഒരു അറബ് യുവാവ് കണ്ടതായും അയാൾ കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചതായും പോലീസ് പറഞ്ഞു.

എന്നാൽ ഈ കുട്ടിയെ കണ്ടെത്തിയ സമയത്ത് കുട്ടിയെ കാണാതായതായി റിപ്പോർട്ടുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. പോലീസ് കുട്ടിയെ പരിചരിക്കുകയും ഉച്ചഭക്ഷണവും ആവശ്യമായതെല്ലാം നൽകുകയും ചെയ്തിരുന്നു. പിന്നീട് കുട്ടിയുടെ കുടുംബത്തെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ മാതാപിതാക്കളെ കണ്ടെത്തി കുട്ടിയെ കൈമാറാൻ പോലീസിന് കഴിഞ്ഞു.

മാതാപിതാക്കൾ, തങ്ങളുടെ മകനെ കണ്ടെത്താൻ സഹായിച്ചതിന് പോലീസിനോട് നന്ദി പറയുകയും സംഭവം ആവർത്തിക്കാതിരിക്കാൻ അവനെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

കുട്ടികളെ എപ്പോഴും നിരീക്ഷിക്കാനും വാതിലുകൾ പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും അജ്മാൻ പോലീസ് നിവാസികളോട് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version