ഈ എമിറേറ്റിൽ എല്ലാ നവജാതശിശുക്കൾക്കും ലേണേഴ്സ് പാസ്പോർട്ട് നൽകുന്നു
എല്ലാ നവജാതശിശുക്കൾക്കും ദുബായ് ലേണേഴ്സ് പാസ്പോർട്ട് നൽകും. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെയാണ് സംവിധാനം നടപ്പാക്കുക.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ദുബായിലെ ഓരോ നവജാതശിശുവിനും ലേണേഴ്‌സ് പാസ്‌പോർട്ട് നൽകുന്നത് അവരുടെ വിദ്യാഭ്യാസ യാത്ര ട്രാക്ക് ചെയ്യാനും കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ മാതാപിതാക്കളെ സഹായിക്കാനും വേണ്ടിയാണ്. എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസ അവകാശം ഉറപ്പുനൽകുകയാണ് ലേണിംഗ് പാസ്പോർട്ട് ലക്ഷ്യമിടുന്നതെന്ന് കെഎച്ച്ഡിഎ ഡയറക്ടർ ജനറൽ ഐഷ മിരാൻ പറഞ്ഞു.
ഇത് ഓരോ കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു. എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കുന്നതിനാണ് ലേണിംഗ് പാസ്പോർട്ട് പ്രാഥമികമായി ലക്ഷ്യമിടുന്നത്. ദുബായിലെ എല്ലാ കുട്ടികളെയും വിദ്യാഭ്യാസ സമ്പ്രദായത്തിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു ഐഷ വ്യക്തമാക്കി.
Comments (0)