American university in uae;കോണ്‍ക്രീറ്റില്‍ സിമന്റിന് പകരം നെല്ലിന്റെ ചാരം മതി; യുഎഇയിൽ പഠനവുമായി ഒരു കൂട്ടം ഗവേഷകര്‍

American university in uae; റാസല്‍ഖൈമ: കെട്ടിട കോണ്‍ക്രീറ്റിങ്ങിന് സിമന്റിന് പകരമാക്കാവുന്നതാണ് നെല്ലിന്റെ തൊലി കൊണ്ടുള്ള ചാരം (ആര്‍.എച്ച്.എ) എന്ന് റാസല്‍ഖൈമയിലെ അമേരിക്കന്‍ യൂനവേഴ്‌സിറ്റി (എ.യു.റാക്) ഉള്‍പ്പെടെ 10 സര്‍വകലാശാലകളില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരുടെ പഠനം. 

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

സുസ്ഥിര കോണ്‍ക്രീറ്റിന്റെ ഉല്‍പാദനത്തിനായി സിമന്റിന് പകരം നെല്‍ത്തൊലിയുടെ ചാരം ഉപയോഗിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് പര്യവേക്ഷണം നടത്തുന്ന പഠന പ്രബന്ധമാണ് പ്രസിദ്ധീകരിച്ചത്. സിലിക്കയാല്‍ സമ്പന്നമായ ആര്‍.എച്ച്.എ, കോണ്‍ക്രീറ്റില്‍ സിമന്റ് പോലെയുള്ള വസ്തുവായി ഉപയോഗിക്കാന്‍ പറ്റുന്നതാണെന്നാണ് കണ്ടെത്തല്‍. കോണ്‍ക്രീറ്റില്‍ ആര്‍.എച്ച്.എ ഉപയോഗിക്കുമ്പോള്‍ സിമന്റിന്റെ ഹൈഡ്രേറ്റുകള്‍, പ്രധാനമായും കാല്‍സ്യം ഹൈഡ്രോക്‌സൈഡുമായി അത് രാസപ്രവര്‍ത്തനത്തിന് വിധേയമാകുന്നു.

തന്മൂലം കോണ്‍ക്രീറ്റ് മിശ്രിതത്തിന് ഉറപ്പും ദൃഢതയും ലഭിക്കുന്നു. കോണ്‍ക്രീറ്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രതികൂല പാരിസ്ഥിതിക ആഘാതങ്ങള്‍ കുറയ്ക്കാനാകുമോയെന്ന് പഠനം അന്വേഷിച്ചു. കോണ്‍ക്രീറ്റ് ഉറച്ച് സെറ്റാകുന്നത് പോലെ, ആര്‍.എച്ച്.എയ്ക്കും ഞെരുക്കിയമര്‍ത്താനുള്ള ശേഷി (കംപ്രസ്സിവ് ഫോഴ്‌സ്) ഉണ്ട്. ഇതുമായി ബന്ധപ്പെട്ട മാതൃകകള്‍ വികസിപ്പിക്കുന്നതിന് മെഷീന്‍ ലേണിങ് (എംഎല്‍) ടെക്‌നിക്കുകള്‍ പഠനത്തില്‍ ഉപയോഗിച്ചു. ആര്‍.എച്ച്.എ കൊണ്ട് കോണ്‍ക്രീറ്റ് ചെയ്യുമ്പോഴുണ്ടാകുന്ന ഉറപ്പും കരുത്തും സ്ഥിരതയും സംബന്ധിച്ച് ബില്‍ഡര്‍മാര്‍ക്കും ഗവേഷകര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

ഗവേഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ കോണ്‍ക്രീറ്റിലെ സിമന്റ് ഭാഗികമായി മാറ്റി ആര്‍.എച്ച്.എ ഉപയോഗിച്ചു. അതിന്റെ ഫലങ്ങള്‍ ലബോറട്ടറി പരീക്ഷണ പ്രോഗ്രാമില്‍ അന്വേഷിച്ചു. സിമന്റ് 5 ശതമാനം, 10 ശതമാനം, 15 ശതമാനം എന്നിങ്ങനെ ഭാരമനുസരിച്ച് കോണ്‍ക്രീറ്റ് ഉല്‍പാദനത്തിനായി ആര്‍.എച്ച്.എ ഉപയോഗിച്ചാണ് മാറ്റിയത്.

കോണ്‍ക്രീറ്റിലെ സിമന്റിന് പകരം ആര്‍.എച്ച്.എ ഉപയോഗിക്കുന്നത് കോണ്‍ക്രീറ്റിന്റെ പില്‍ക്കാല കംപ്രസിവ് ശക്തി, ഉരച്ചിലിന്റെ പ്രതിരോധം, ഈര്‍പ്പ തടസ്സം എന്നിവയുടെ സവിശേഷതകള്‍ വര്‍ധിപ്പിക്കുമെന്ന് പരിശോധനാ ഫലങ്ങള്‍ വ്യക്തമാക്കുന്നു.”ഈ പഠനത്തിന് സംഭാവന നല്‍കിയ ഗവേഷണ സംഘത്തെ അഭിനന്ദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 
പരിസ്ഥിതിക്ക് ഹാനികരമായ വസ്തുക്കള്‍ക്ക് പകരം വയ്ക്കാനുള്ള വിവിധ ഗവേഷണങ്ങള്‍ ആഗോള തലത്തില്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ പഠനാന്വേഷണത്തെയും കാണേണ്ടത്. 

ഇതിന്റെ ഫലങ്ങള്‍ പ്രോത്സാഹജനകമാണ്. സിമന്റിന് പകരമായി നെല്‍ത്തൊലി കൊണ്ടുള്ള ചാരം ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഗവേഷണം തുടരുമെന്നും ഇത് നിര്‍മാണ മേഖലയില്‍ സുസ്ഥിരത വര്‍ധിപ്പിക്കുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്” -എ.യു റാക്കിലെ അക്കാദമിക് അഫയേഴ്‌സ് ആന്‍ഡ് സ്റ്റുഡന്റ്‌സ് സക്‌സസ് സീനിയര്‍ വൈസ് പ്രസിഡന്റും പ്രൊവോസ്റ്റുമായ പ്രൊഫ. സ്റ്റീഫന്‍ വില്‍ഹൈറ്റ് പറഞ്ഞു.

https://www.expattechs.com/watch-live-icc-t20-world-cup

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top