Uae Amnesty; വ്യക്തികൾക്ക് മാത്രമല്ല; സ്ഥാപനങ്ങൾക്കും പൊതുമാപ്പിൽ പിഴയിൽ ഇളവുമായി യുഎഇ; ചെയ്യേണ്ടത് ഇത്രമാത്രം…
Uae Amnesty:ദുബായ്: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പില്‍ വിസ നിയമലംഘനങ്ങളുള്ള പ്രവാസികള്‍ക്കു പുറമെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് അധികൃതര്‍. തൊഴില്‍കരാര്‍, തൊഴില്‍ പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ പിഴകള്‍ ഒഴിവാക്കാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് മാനവ വിഭവശേഷി എമിററ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
മന്ത്രാലയത്തിന് തൊഴില്‍ കരാര്‍ സമര്‍പ്പിക്കുന്നതിലെ വീഴ്ചക്കുള്ള പിഴ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തതിന് ലഭിച്ച പിഴ തുടങ്ങിയ അഡ്മിനിസ്ട്രേറ്റീവ് പിഴകളാണ് പൊതുമാപ്പില്‍ ഇളവ് ചെയ്തു കൊടുക്കുക. ഇതിനായി ഓണ്‍ലൈനായോ പൊതുമാപ്പ് അപേക്ഷാ കേന്ദ്രങ്ങളിലോ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
സെപ്റ്റംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 31വരെ ‘സുരക്ഷിത സമൂഹത്തിലേക്ക്’ എന്ന പ്രമേയത്തില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി)യുടെ സഹകരണത്തോടെയാണ് നാല് സേവന സംരംഭങ്ങള്‍ നടപ്പിലാക്കുന്നത്.
സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് ലംഘനങ്ങള്‍ നടത്തിയവര്‍ക്കേ പ്രയോജനം ലഭിക്കുകയുള്ളൂ. രണ്ട് മാസത്തെ ഗ്രേസ് പിരീഡില്‍ നിയമലംഘനം നടത്തുന്ന തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിനും സ്ഥാപനങ്ങളെ അഡ്മിനിസ്‌ട്രേറ്റീവ് പിഴകളില്‍ നിന്ന് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ട് മന്ത്രാലയം ആരംഭിച്ച നാല് സേവനങ്ങളില്‍ ഒന്നാണിത്. വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കല്‍, പുതുക്കല്‍, റദ്ദാക്കല്‍, ജോലി ഉപേക്ഷിക്കല്‍ പരാതികളിന്മേല്‍ നടപടി സ്വീകരിക്കല്‍ എന്നിവ മന്ത്രാലയം നല്‍കുന്ന സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവ പൊതുമാപ്പിന് അര്‍ഹതയുള്ളവര്‍ക്ക് ലഭ്യമാണ്.
സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പിന്റെ ഭാഗമായി കാലാവധി കഴിഞ്ഞ വര്‍ക്ക് പെര്‍മിറ്റോ റസിഡന്‍സ് വിസയോ ഉള്ള വ്യക്തികള്‍ക്കും രേഖകള്‍ നിയമാനുസൃതമാക്കാമാന്‍ അപേക്ഷ നല്‍കാം. തൊഴിലുടമയില്‍നിന്ന് ഓടിപ്പോയി എന്ന പരാതിയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഇതിനകം ആയിരക്കണക്കിന് പ്രവാസികളാണ് ഓരോ ദിവസവും പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യത്ത് തുടരുകയോ ശിക്ഷകളോ പിഴകളോ ഇല്ലാതെ രാജ്യം വിടുകയോ ചെയ്യുന്നത്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനായി പ്രത്യേക അപേക്ഷാ കേന്ദ്രങ്ങളും കേന്ദ്രങ്ങളിലെത്തുന്നവരെ സഹായിക്കുന്നതിനായി ഹെല്‍പ്പ് ഡെസ്‌ക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും വിവിധ പ്രവാസി സംഘടനകളും കൂട്ടായ്മകളും നിയമലംഘനകര്‍ക്ക് പൊതുമാപ്പ് പ്രയോജനം ലഭ്യമാക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തിവരുന്നുമുണ്ട്. പൊതുമാപ്പ് ഉപയോഗപ്പെടുത്തിയ ശേഷം രാജ്യത്ത് തുടരുന്നവര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി നിരവധ കമ്പനികള്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)