യുഎഇയിൽ പൊതുമാപ്പ് കാലാവധി നീട്ടില്ല; അനധികൃത താമസത്തിന് മുതിർന്നാൽ കാത്തിരിക്കുന്നത് വൻ പണി

ഈ മാസം (ഒക്‌ടോബർ) 31ന് ശേഷം പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് അധികൃതർ. മാത്രമല്ല, തുടർന്നും അനധികൃത താമസത്തിന് മുതിർന്നാൽ വൻപിഴ, തടവ് അടക്കം കർശനമായ നടപടികൾ നേരിടേണ്ടിവരും. എക്സിറ്റ് പെർമിറ്റ് ലഭിച്ചവരോട് സമയപരിധിക്ക് മുൻപ് പോകണമെന്നും ഭരണകൂടം അഭ്യർഥിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ഇവർക്കുള്ള സമയം ഔട്ട് പാസ് കൈക്കലാക്കി 15 ദിവസം എന്നത് ഇൗ മാസം 31 വരെയായി നീട്ടിയിരുന്നു.പൊതുമാപ്പ് ലഭിച്ച ചിലർ ഇതുവരെ രാജ്യം വിട്ടിട്ടില്ല. ഒക്ടോബർ 31 ന് അവസാനിക്കുന്ന യുഎഇ പൊതുമാപ്പ് പദ്ധതി നീട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, പൗരത്വം, കസ്റ്റംസ്, തുറമുഖ സുരക്ഷാ (ഐസിപി) വിഭാഗം പ്രഖ്യാപിച്ചു. നിയമലംഘകരെ നോ-എൻട്രി ലിസ്റ്റിൽ ഉൾപ്പെടുത്തിക്കൊണ്ട് നടപടികൾ കർശനമാക്കുമെന്നും ഐസിപി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version