ഐഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ ഐഫോൺ 16 സീരീസ് ഇന്ന് പുറത്തിറങ്ങും
ആപ്പിൾ ആരാധകർ കാത്തിരുന്ന ദിവസം ഇങ്ങ് വന്നെത്തി. കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ ഐഫോൺ 16 സീരീസ് ഇന്ന് പുറത്തിറങ്ങും. ‘ഗ്ലോടൈം’ എന്ന പേരിൽ നടത്തുന്ന പ്രത്യേക പരിപാടിയിലൂടെയാണ് പുതിയ ഐഫോൺ 16 സീരീസും ആപ്പിൾ വാച്ച് സീരീസ് അവതരിപ്പിക്കുക. അമേരിക്കയിലെ കലിഫോർണിയയിലാണ് ലോഞ്ചിങ്. ഐഫോൺ 16 സീരിസും ആപ്പിൾ വാച്ച് അടക്കമുള്ള ഗാഡ്ജെറ്റുകളും ഇന്ന് ലോഞ്ച് ചെയ്യും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ഐഫോൺ 16, 16 പ്ലസ്,16 പ്രോ , 16 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകൾ അവതരിപ്പിക്കും. എ 18 ചിപ്പ് സെറ്റിലാണ് ഐഫോൺ 16 സീരീസെത്തുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഐഫോൺ 16 ന് യുഎസ് മാർക്കറ്റിൽ ഇന്ത്യൻ വില 67100 രൂപയും 16 പ്ലസിന് 75500 രൂപയും 16 പ്രോയ്ക്ക് 92300 രൂപയും പ്രൊമാക്സിന് 100700 രൂപയുമാണെന്നാണ് റിപ്പോർട്ട്.
എന്നാൽ ഇത് ഇന്ത്യൻ വിപണിയിലെത്തുമ്പോൾ വില ഇതിലും കൂടും. പ്രൊമാക്സിന് ഏകദേശം ഒന്നര ലക്ഷത്തിലേറെ രൂപ വിലവരുമെന്നാണ് കണക്ക്. കാലിഫോർണിയയിലെ ആപ്പിൾ കുപർറ്റീനോ പാർക്കിൽ ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് ചടങ്ങ്. കാലിഫോർണിയയിലെ ആപ്പിൾ കുപെർട്ടിനോ പാർക്കിൽ പതിവുപോലെ നടക്കും. ഇന്ത്യൻ സമയം അനുസരിച്ച് രാത്രി 10.30ന് ആണ് പരിപാടി.
Comments (0)