റമദാൻ മാസം മുതലെടുത്ത് യാചകർ: ഒരു മണിക്കൂറിൽ സ്വരൂപിക്കുന്നത് 367 ദിർഹം!

റമദാൻ മാസം മുതലെടുത്ത് നടത്തുന്ന ഭിക്ഷാടനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങൾ ഷാർജ പോലീസ് പുറത്ത് വിട്ടിരിക്കുകയാണ്. ഒരു സാമൂഹിക പരീക്ഷണമായി ഒരാൾ വഴിയാത്രക്കാരോട് ഒരു മണിക്കൂർ മാത്രം പണം ചോദിക്കുന്ന ഒരു വീഡിയോയിലൂടെയാണ് ഷാർജ പോലീസ് പുറത്ത് ഇക്കാര്യം വിട്ടിരിക്കുന്നത്.

ഈ കാലയളവിൽ ഒരാൾ ശേഖരിച്ച തുക 367 ദിർഹമാണ്. ഇത്തരക്കാർ റമദാനിൽ ജനങ്ങളുടെ കാരുണ്യത്തെ ചൂഷണം ചെയ്യുകയാണെന്നും പോലീസ് പറഞ്ഞു. ”വെറും ഒരു മണിക്കൂറിനുള്ളിൽ 367 ദിർഹം പിരിച്ചെടുത്താൽ, ദിവസം മുഴുവൻ യാചന തുടരുന്നർന്നാൽ എത്ര പണം സ്വരൂപിക്കാനാകുമെന്ന് ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും, ആവശ്യമുള്ളവരെ സഹായിക്കാൻ നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ പിന്തുണ ശരിയായ സ്ഥലത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. വിശ്വസനീയമായ ചാരിറ്റികൾക്ക് സംഭാവന നൽകുക, യാചകരെ അബദ്ധവശാൽ പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കുക” പോലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top