Best holiday destination in Dubai:ദുബൈ: വ്യാവസായികമായി ഏറെ വികസിച്ച ഒരു അറബ് രാജ്യം എന്നതിലുപരി ഏകദേശം മൂന്നര മില്ല്യണ്‍ ഇന്ത്യക്കാര്‍ ഉപവനത്തിനായി ആശ്രയിക്കുന്ന ഒരു രാജ്യം കൂടിയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. ജനങ്ങളെ ആകര്‍ഷിക്കാനായി ധാരാളം പാര്‍ക്കുകളും ഗ്ലോബല്‍ വില്ലേജുമടക്കമുള്ള മായാകാഴ്ചകള്‍ യുഎഇയില്‍ പല ഇടങ്ങളിലുമായുണ്ട്. എന്നാല്‍ ഈ കാഴ്ചകളേക്കാള്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നത് പ്രകൃതിയേയും പച്ചപ്പിനേയുമാണെങ്കില്‍ ഇതു നിങ്ങള്‍ക്കുള്ളതാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ലിവാ മരുഭൂമി
അബൂദബിയുടെ പടിഞ്ഞാറന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു മരുഭൂമിയാണ് ലിവാ. അല്‍ ഗര്‍ഭിയ മുനിസിപ്പലിനു കീഴില്‍ സ്ഥിതി ചെയ്യുന്ന ലിവാ മരുഭുമി മണല്‍ക്കൂനകള്‍ക്കു പ്രസിദ്ധമാണ്. റുബ്ഉല്‍ ഖാലി മരുഭൂമിയുടെ വടക്കു ഭാഗത്തായി നിലകൊള്ളുന്ന ഈ മരുഭൂമിയില്‍ ഏകദേശം അമ്പതോളം ഗ്രാമങ്ങളുണ്ട്. ലിവാ മരുഭൂമിയിലെ മരുപ്പച്ചയാണ് ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഈന്തപ്പനകള്‍ക്കു പേരുകേട്ട ലിവാ മരുഭൂമിയിലെ ഏറ്റവും പ്രസിദ്ധമായ പട്ടണം മുസൈരിയാണ്.
ലോകത്തിലെ ഏറ്റവും വലിയ ഡൂണുകളില്‍ ഒന്നായ മൊറീബ് ഡൂണ്‍ നിലകൊള്ളുന്നത് ലിവാ മരുഭൂമിയിലാണ്. എല്ലാവര്‍ഷവും നടക്കുന്ന ലിവാ മൊറീബ് ഡൂണ്‍ ഫെസ്റ്റിവല്‍ സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കാറുള്ളത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ജബല്‍ ജൈസ്
അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതങ്ങളില്‍ ഒന്നായ ഹജര്‍ പര്‍വ്വതം കിഴക്കന്‍ യുഎഇയിലും വടക്കന്‍ ഒമാനിലുമായി വ്യാപിച്ചിരിക്കുന്നു. ഹജര്‍ പര്‍വ്വതത്തിന്റെ ഒരു ഭാഗമാണ് ജബല്‍ ജൈസ്.
റാസല്‍ഖൈമയില്‍ സ്ഥിതി ചെയ്യുന്ന ജബല്‍ ജൈസാണ് യുഎഇയിലെ ഏറ്റവും വലിയ കൊടുമുടി. 1934 മീറ്ററാണ് ഇതിന്റെ ഉയരം. ഏകദേശം 70 മില്ല്യണ്‍ വര്‍ഷങ്ങളുടെ പഴക്കമാണ് ഭൂവിജ്ഞാനീയ പണ്ഡിതര്‍ ജബല്‍ ജൈസിനു കല്‍പ്പിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഇടം കൂടിയാണ് ജബല്‍ ജൈസ്. ജബല്‍ ജൈസിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന തടാകം മറ്റൊരു നവ്യാനുഭമാണ്.
റാസല്‍ഖൈമയിലെ കണ്ടല്‍ക്കാടുകള്‍
കാലാവസ്ഥാവ്യതിയാനവും ഉയര്‍ന്ന തോതിലുള്ള മഞ്ഞുരുകലും സംഭവിക്കുന്ന ഇക്കാലത്ത് ഏറെ അനിവാര്യമായ ഒന്നാണ് കണ്ടല്‍ക്കാടുകള്‍. 65 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നീണ്ടു കിടക്കുന്ന കണ്ടല്‍ക്കാടുകള്‍ റാസല്‍ഖൈമയുടെ ഭൂപ്രകൃതിയുടെ ആത്മാവാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപോഷ്ണ മേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്ന കണ്ടല്‍ക്കാടുകള്‍ മണ്ണൊലിപ്പു തടയുകയും കടലിന്റെ അപരദനത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. പാസ്തല്‍ പിങ്ക് ഫഌമിംഗോകള്‍ക്ക് ഏറെ പ്രസിദ്ധമാണ് റാസല്‍ഖൈമയിലെ കണ്ടല്‍ക്കാടുകള്‍. കൂടാതെ ബാള്‍ട്ടിക് കടലില്‍ നിന്നും വടക്കേ ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന ധാരാളം പക്ഷികള്‍ ഇവിടെയെത്താറുണ്ട്.
സര്‍ ബാനി യസ് ദ്വീപ്
അബൂദബിയുടെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന 87 ചതുരശ്ര കിലേമീറ്റര്‍ വിസ്തൃതിയുള്ള ഒരു പ്രകൃതിദത്ത ദ്വീപാണ് സര്‍ ബാനി യസ്. യുഎഇയിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപും ഇതുതന്നെയാണ്. ഷെയ്ഖ് സൈദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ 1977-ല്‍ സ്ഥാപിച്ച സര്‍ ബാനി യസ് വന്യജീവി സങ്കേതം ഏറെ പ്രശസ്തമാണ്.
അറേബ്യന്‍ ഓറിക്‌സ്, സൊമാലി ഒട്ടകപക്ഷി, മാന്‍, ജിറാഫ് അടക്കം ധാരാളം വന്യജീവികളുടെ വിഹാരകേന്ദ്രം കൂടിയാണ് ഇവിടം. ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണല്‍ അംഗീകരിച്ച ഒരു പക്ഷി സംരക്ഷണ സങ്കേതവും ഇവിടെയുണ്ട്.