Best holiday destination in dubai; ദുബൈ: ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ദുബൈ. വിനോദ സഞ്ചാര കേന്ദ്രമെന്ന പോലെതന്നെ ചരിത്രപരമായും ദുബൈക്ക് ഏറെ സവിശേഷതകളുണ്ട്. കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാന്‍ കഴിയുന്ന ദുബൈയിലെ ഏറ്റവും മികച്ച 5 കേന്ദ്രങ്ങള്‍ നമുക്ക് പരിശോധിക്കാം.
അല്‍ ഫാഹിദി
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ള ദുബൈയിലെ വാസ്തുവിദ്യയേയും ഭൂതകാലത്തേയുംകുറിച്ച് അല്‍ ഫാഹിദി സന്ദര്‍ശകര്‍ക്ക് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. വളഞ്ഞുപുളഞ്ഞ ഇടവഴികള്‍, മ്യൂസിയങ്ങള്‍, പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പര്യവേക്ഷണം ചെയ്യാം. സിക്ക ആര്‍ട്ട് ഫെയര്‍, ഹെറിറ്റേജ് വീക്ക് തുടങ്ങിയ വാര്‍ഷിക പരിപാടികള്‍ അല്‍ ഫാഹിദിയിലെ ആകര്‍ഷണങ്ങളാണ്. അറേബ്യന്‍ ടീ ഹൗസ് പോലെയുള്ള പരമ്പരാഗത കഫേകളും ഇവിടെയുണ്ട്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
അബ്രാസും ദുബായ് ക്രീക്കും
ബര്‍ ദുബൈക്കും ദെയ്‌റയ്ക്കുമിടയില്‍ ദുബൈ ക്രീക്കിലുടനീളം ഓരോ വഴിക്കും 1 ദിര്‍ഹം മാത്രം ഈടാക്കി യാത്രക്കാര്‍ക്ക് നവ്യാനുഭവം സമ്മാനിക്കുന്ന പരമ്പരാഗത മോട്ടറൈസ്ഡ് വാട്ടര്‍ ടാക്‌സികളാണ് അബ്രാസ്. ഈ യാത്ര പ്രകൃതിരമണീയവുംചരിത്രപരവുമായ ക്രീക്കിന്റെ സവിശേഷമായ കാഴ്ചാനുഭവം യാത്രികര്‍ക്ക് ലഭിക്കുന്നു.
അല്‍ ഷിന്ദഗ മ്യൂസിയം
ദുബൈ ക്രീക്കിലെ ചരിത്രപരമായ ഒരിടമാണ് അല്‍ ഷിന്ദഗ. അല്‍ ഷിന്ദഗ മ്യൂസിയം ദുബൈയുടെ ചരിത്രവും എമിറാത്തി പൈതൃകവും വെളിവാക്കുന്നു. ദുബൈയുടെ പരിവര്‍ത്തനം വ്യക്തമാക്കുന്ന ‘സ്റ്റോറി ഓഫ് ക്രീക്ക്’ മള്‍ട്ടിമീഡിയ പ്രദര്‍ശനം ഇവിടെ അവതരിപ്പിക്കുന്നു. മ്യൂസിയത്തില്‍ പെര്‍ഫ്യൂം ഹൗസും ഉണ്ട്. സന്ദര്‍ശകര്‍ക്ക് പരമ്പരാഗത എമിറാത്തി പെര്‍ഫ്യൂമുകളും സുഗന്ധതൈലങ്ങളും പര്യവേക്ഷണം ചെയ്യാം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
അല്‍സെര്‍ക്കല്‍ അവന്യൂ
2008ല്‍ തുറന്ന അല്‍സെര്‍ക്കല്‍ അവന്യൂ, ദുബായിലെ അല്‍ ഖൂസ് ഏരിയയിലെ ഒരു സാംസ്‌കാരിക പ്രദേശമാണ്. സമകാലിക ആര്‍ട്ട് ഗാലറികള്‍, ബോട്ടിക് ഷോപ്പുകള്‍, കഫേകള്‍, പ്രകടന ഇടങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. പേരുകേട്ട നിരവധി ബിസിനസ്സ് സ്ഥാപനങ്ങളുടെ ആസ്ഥാനം കൂടിയാണ് അല്‍സെര്‍ക്കല്‍ അവന്യൂ.
ഗ്ലോബല്‍ വില്ലേജ്
ദുബൈയിലെ ഗ്ലോബല്‍ വില്ലേജ് അതിന്റെ 29ാം സീസണിനായി തുറന്നിരിക്കുന്നു. 2025 മെയ് 11 വരെ ഇതു പ്രവര്‍ത്തിക്കും. ഈ സീസണില്‍ 30 പവലിയനുകളും 90ലധികം സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന പവലിയനുകളും ഇത്തവണത്തെ ഗ്ലോബല്‍ വില്ലേജില്‍ ഉള്‍പ്പെടുന്നു. സന്ദര്‍ശകര്‍ക്ക് 3,500 ഷോപ്പിംഗ് ഔട്ട്‌ലെറ്റുകള്‍, 250 ഡൈനിംഗ് ഓപ്ഷനുകള്‍, 40,000 ഷോകള്‍, 200 റൈഡുകളും ഗെയിമുകളും ഗ്ലോബല്‍ വില്ലേജിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.