Best holiday destination:പ്രവാസികളെ…. ഇനി കീശ കാലിയാകാതെ ഇന്ത്യക്കാർക്ക് ടൂര്‍ പോകാന്‍ പറ്റുന്ന 7 രാജ്യങ്ങള്‍ ഇതാ

Best holiday destination;കീശ കാലിയാകാതെ ഇന്ത്യക്കാര്‍ക്ക് ടൂര്‍ പോകാന്‍ പറ്റുന്ന 7 രാജ്യങ്ങള്‍

ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവുള്ള കറന്‍സി ഉപയോഗിക്കുന്ന രാജ്യങ്ങള്‍ യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം കുറച്ച് പണം മുടക്കി യാത്ര ആസ്വദിക്കാന്‍ ഇതുവഴി സാധിക്കും. അതുകൊണ്ടുതന്നെ ബജറ്റ് സൗഹൃദമായ ഏഴ് രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. വിയറ്റ്‌നാം ആണ് ഇതിലൊന്ന്. ഒരു ഇന്ത്യന്‍ രൂപയ്ക്ക് 299 വിയറ്റ്‌നാമീസ് ദോങ് കിട്ടും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

മറ്റൊരു രാജ്യം ഇന്തോനേഷ്യയാണ്. ഒരു രൂപയ്ക്ക് 185 ഇന്തോനേഷ്യന്‍ റുപിയ ലഭിക്കും. ഒട്ടേറെ ദ്വീപുകളും ക്ഷേത്രങ്ങളുമെല്ലാമുള്ള രാജ്യമാണിത്. ഹിമാലയന്‍ താഴ്‌വാരത്തെ അയല്‍രാജ്യമായ നേപ്പാളിലേക്കുള്ള യാത്രയും ഇന്ത്യക്കാര്‍ക്ക് ബജറ്റ് സൗഹൃദമാണ്. കാരണം. ഒരു രൂപയ്ക്ക് 1.6 നേപ്പാളി രൂപ എന്നതാണ് മൂല്യം.

ദക്ഷിണ കൊറിയയിലേക്കുള്ള യാത്രയ്ക്കും അത്ര ചെലവില്ല. കാരണം ഒരു ഇന്ത്യന്‍ രൂപയ്ക്ക് 16 ദക്ഷിണ കൊറിയന്‍ വണ്‍ ലഭിക്കും. ലാവോസിലേക്കുള്ള യാത്രയും നേട്ടമാണ്. ഒരു രൂപയ്ക്ക് 120 ലാവോ കിപ് കിട്ടും. കംബോഡിയന്‍ കറന്‍സിയും ഇന്ത്യന്‍ രൂപയും തമ്മിലുള്ള മൂല്യം 50:1 എന്നതാണ്. ഹംഗറിയിലെ കറന്‍സിയും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വ്യത്യാസം 4.20:1 എന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version