Posted By Ansa Staff Editor Posted On

ഈ വിഭാഗക്കാർക്ക് മികച്ച സേവനം; സൗകര്യമൊരുക്കാൻ ദുബായ് വിമാനത്താവളം

ഭിന്നശേഷിക്കാർക്ക് മികച്ച സേവനം നൽകുന്നതിന് സൗകര്യമൊരുക്കാൻ ദുബായ് വിമാനത്താവളം. കാഴ്ച, കേൾവി സംസാരശേഷി ഇല്ലാത്തവർ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാർക്ക് സൗകര്യമൊരുക്കാനായി ദുബായ് രാജ്യാന്തര വിമാനത്താവളവും സാമൂഹിക വികസന വിഭാഗവും (സിഡിഎ) കൈകോർത്തു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ആക്‌സസ് എബിലിറ്റി എക്‌സ്‌പോ 2024ൽ ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച്, സനദ് കമ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള സിഡിഎയുടെ മാർഗനിർദേശങ്ങൾ പ്രകാരമാണ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നത്. കേൾവിയില്ലാത്തവരെ ആംഗ്യഭാഷാ വിദഗ്ധരുമായി വിഡിയോ കോളുകളിലൂടെ ബന്ധിപ്പിക്കുന്നതാണ് സനദ് റിലേ സെന്റർ.

ദുബായിലെ എല്ലാ വിമാനത്താവളങ്ങളിലെയും 33,000 ജീവനക്കാർക്കു പരിശീലനം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ വിഭാഗം യാത്രക്കാരെയും ഉൾക്കൊള്ളാൻ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേൾവിയില്ലാത്തവരെ ആംഗ്യഭാഷാ വിദഗ്ധരുമായി വിഡിയോ കോളുകളിലൂടെ ബന്ധിപ്പിക്കുന്നതാണ് സനദ് റിലേ സെന്റർ. ഇതിനായി ദുബായിലെ എല്ലാ വിമാനത്താവളങ്ങളിലെയും 33,000 ജീവനക്കാർക്ക് പരിശീലനം നൽകും. എല്ലാ വിഭാഗം യാത്രക്കാരെയും ഉൾക്കൊള്ളാൻ സജ്ജമാക്കുന്നതിന്റെ ഭാഗമാകുന്നതിന്റെ നടപടിയെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *