സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ഉപഭോക്താക്കളിൽ നിന്ന് യു.എ.ഇ പാസിന്റെ ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ സംഘത്തിനെതിരെ മുന്നറിയിപ്പുമായി ദുബൈ ഇമിഗ്രേഷൻ മുന്നറിയിപ്പ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങളിലൂടെ യു.എ.ഇ പാസിന്റെ ലോഗിൻ വിവരങ്ങൾ ചോദിച്ചറിയുകയും തുടർന്ന് ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) നമ്പർ പങ്കുവെക്കാൻ നിർബന്ധിക്കുകയുമാണ് ചെയ്യുന്നത്. പൊതുജനങ്ങൾ യാതൊരു കാരണവശാലും അപരിചിതരുമായി തങ്ങളുടെ യു.എ.ഇ പാസ് ലോഗിൻ വിവരങ്ങളോ ഒ.ടി.പി നമ്പറുകളോ പങ്കിടരുതെന്ന് ഇമിഗ്രേഷൻ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.
അടുത്തിടെ, ഇത്തരം തട്ടിപ്പുകൾക്കിരയായ ചിലരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇമിഗ്രേഷൻ വകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തത്. ഇത്തരത്തിലുള്ള തട്ടിപ്പിനിരയാകുമെന്ന സംശയം തോന്നിയാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 8005111ൽ വിളിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.