Uae rent; മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഇത് വലിയ തിരിച്ചടി; കുത്തനെ ഉയർന്ന് വാടക നിരക്ക്;പത്തു വർഷത്തിനിടെ വില ഇത്രയധികം ഉയർന്നത് ഇതാദ്യം

Uae rent; അബുദാബി: മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളാണ് അബുദാബിയിൽ ജോലി ചെയ്യുന്നത്. ആയിരത്തിലധികം പേർ ദിവസേന തൊഴിൽതേടി അബുദാബിയിൽ എത്തുകയും ചെയ്യുന്നു. എന്നാലിപ്പോൾ പ്രവാസികൾക്കും പ്രവാസ ജീവിതത്തിനായി തയ്യാറെടുക്കുന്നവർക്കും തിരിച്ചടിയാവുന്ന വാർത്തയാണ് യുഎഇയുടെ തലസ്ഥാന നഗരിയിൽ നിന്നെത്തുന്നത്. അബുദാബിയിൽ വസ്തുവിലയേക്കാൾ കുതിച്ച് പായുകയാണ് വാടക നിരക്ക്. പത്തുവർഷത്തിനിടെ ആദ്യമായി വാടക നിരക്ക് ഇത്രയും ഉയർന്ന തുകയിലെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

വാടക വീടുകളുടെയും അപ്പാർട്ട്‌മെന്റുകളുടെയും ഡിമാൻഡ് വർദ്ധിച്ചതാണ് നിരക്ക് ഇത്രയധികം ഉയരാൻ കാരണമായത്. കഴിഞ്ഞവർഷത്തേക്കാൾ 15 ശതമാനമാണ് വില ഉയർന്നത്. പ്രോപ്പർട്ടി വാങ്ങുന്നതിലും വില വർദ്ധനവുണ്ടായി. ഒൻപത് ശതമാനമാണ് കഴിഞ്ഞവർഷത്തേക്കാൾ നിരക്കുയർന്നത്. വാടകയിനത്തിൽ അപ്പാർട്ട്‌‌മെന്റുകൾക്ക് 16 ശതമാനവും വില്ലകൾക്ക് പത്ത് ശതമാനവുമാണ് വർദ്ധനവുണ്ടായത്. അബുദാബിയിൽ അപ്പാർട്ട്‌മെന്റിന്റെ ശരാശരി വാടക നിരക്ക് 66375 ദി‌ർഹമാണ്. വില്ലകളുടെ ശരാശരി വാടക നിരക്ക് 1,66,261 ദിർഹവുമാണ്. അബുദാബിയിലെ സാദിയത്ത്, യാസ് ദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലാണ് വാടക വീടുകൾക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ഓഗസ്റ്റിൽ അബുദാബി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററായ അബുദാബി റിയൽ എസ്റ്റേറ്റ് സെന്റ‌ർ വിപണി സുതാര്യത വർദ്ധിപ്പിക്കുന്നതിനും വാടക മൂല്യങ്ങൾ ഉയർത്തുന്നതിനുമായി എമിറേറ്റിനായി ഔദ്യോഗിക വാടക സൂചിക അവതരിപ്പിച്ചിരുന്നു. വാടക നിരക്കുകൾ പരിശോധിക്കാനും മനസിലാക്കാനും വാടകക്കാർക്കും ഉടമകൾക്കും ഈ വാടക സൂചിക മാർഗ നിർദേശമായി ഉപയോഗിക്കാനാവും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *