Big ticket; ബി​ഗ് ടിക്കറ്റ് മത്സരത്തിലൂടെ ഒന്നും രണ്ടുമല്ല… ഒരു ലക്ഷം ദിർഹം നേടി മലയാളി

ബി​ഗ് ടിക്കറ്റ് സീരീസ് 269 നറുക്കെടുപ്പിൽ ബി​ഗ് വിൻ മത്സരത്തിൽ മൊത്തം AED 295,000 സമ്മാനം നേടിയത് ഇന്ത്യ, ബം​ഗ്ലദേശ് രാജ്യങ്ങളിൽ നിന്നുമായി നാലുപേർ.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Va8H6PULdQefnzlFSh0v

അബ്ദുൾ നസീർ – AED 100,000: മലയാളിയായ അബ്ദുൾ നസീർ 2012 മുതൽ ദുബായിൽ താമസിക്കുകയാണ്. മൂന്നു വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. 20 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് എല്ലാ മാസവും ടിക്കറ്റെടുക്കാറ്. മലയാളികൾക്ക് ഇടയിൽ ബി​ഗ് ടിക്കറ്റ് വളരെ പ്രശസ്തമാണ്. വിജയിയാണ് എന്നറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് അദ്ദേഹം പറയുന്നു. സുഹൃത്തുക്കൾക്കൊപ്പം സമ്മാനം പങ്കിടും. സ്വന്തം ഭാ​ഗം കുടുംബത്തിനായി ചെലവഴിക്കും. ഇനിയും ബി​ഗ് ടിക്കറ്റ് കളിക്കുന്നത് തുടരുമെന്നും അദ്ദേഹം പറയുന്നു.

എം.ഡി. മെഹ്ദി – AED 50,000: ബം​ഗ്ലദേശിൽ നിന്നുള്ള മെഹ്ദി യു.എ.ഇയിൽ താമസമാണ്. നവംബർ രണ്ടാം ആഴ്ച്ചയാണ് വിജയിച്ച ടിക്കറ്റ് നമ്പർ 053519 അദ്ദേഹം എടുത്തത്.

ആകാശ് രാജ് – AED 70,000: മലയാളിയായ ആകാശ് രാജ് ഏഴ് വർഷമായി ദുബായിൽ ജീവിക്കുകയാണ്. നാലു വർഷമായി 10 സുഹ‍ൃത്തുക്കൾക്കൊപ്പം ചേർന്ന് അദ്ദേഹം ടിക്കറ്റ് എടുക്കാറുണ്ട്. വിജയിയാണ് എന്ന ഫോൺകോൾ ലഭിച്ചപ്പോൾ ആദ്യം തട്ടിപ്പാണെന്ന് കരുതി. ഇ-മെയിൽ കൂടെ ലഭിച്ചതിന് ശേഷമാണ് വിജയം ഉറപ്പിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പണം പങ്കിടും. ഭാവിയിൽ കൂടുതൽ ടിക്കറ്റുകൾ വാങ്ങുമെന്നും അദ്ദേഹം പറയുന്നു.

മുഹമ്മദ് ഹനീഫ് – AED 75,000: 15 വർഷമായി ദുബായിൽ ജീവിക്കുന്ന ബെം​ഗലൂരുവിൽ നിന്നുള്ള ഹനീഫ് എല്ലാ മാസവും ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. മൂന്ന് നാല് വർഷമായി ഈ ഫോൺകോളിനായി കാത്തിരിക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. മറക്കാനാകാത്ത അനുഭവമാണിത്. ഇനിയും ടിക്കറ്റ് എടുക്കുന്നത് തുടരാനാണ് തീരുമാനം.

അടുത്ത ലൈവ് ഡ്രോയിൽ 30 മില്യൺ ദിർഹമാണ് ​ഗ്രാൻഡ് പ്രൈസ്. ആഴ്ച്ചതോറും 1 മില്യൺ ദിർഹം നേടാനുമാകും. ബി​ഗ് വിൻ കോൺടെസ്റ്റ് അനുസരിച്ച് രണ്ടു ടിക്കറ്റുകൾ ഒറ്റത്തവണയായി വാങ്ങിയാൽ (ഡിസംബർ ഒന്ന് മുതൽ 25 വരെ) ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാം. ആഴ്ച്ചതോറും ഒരാളെ തെരഞ്ഞെടുക്കും. ഇവർക്ക് ബി​ഗ് വിൻ കോൺടെസ്റ്റിൽ ജനുവരി മൂന്നിന് പങ്കെടുക്കാം. AED 20,000 മുതൽ AED 150,000 വരെ സമ്മാനങ്ങൾ നേടാനുമാകും. കാർപ്രേമികൾക്ക് ഒരു മസെരാറ്റി ​ഗ്രെക്കാലെ നേടാനും അവസരമുണ്ട്. ടിക്കറ്റുകൾക്ക് സന്ദർശിക്കാം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top