Big ticket; ബിഗ് ടിക്കറ്റ് മില്യണയര്‍ ഇ- ഡ്രോയില്‍ ഇന്ത്യക്കാരനായ വാച്ച്മാന് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം. 60കാരനായ നമ്പള്ളി രാജമല്ലയ്യയ്ക്കാണ് വന്‍തുക സമ്മാനമായി ലഭിച്ചത്. ഹൈദരാബാദ് സ്വദേശിയായ ഇദ്ദേഹം അബുദാബിയില്‍ മക്കളോടൊപ്പമാണ് താമസം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അബുദാബിയാണ് രാജമല്ലയ്യയുടെ വീട്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IuiTptbQzKtHQ6htIMNQ3Y
തൻ്റെ വിജയത്തെ “ശുദ്ധമായ സന്തോഷത്തിൻ്റെ നിമിഷം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സുഹൃത്തുക്കളില്‍നിന്ന് നാല് വര്‍ഷം മുന്‍പാണ് ഇദ്ദേഹം ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയാനിടയായത്. ഇപ്രാവശ്യം ഇരുപത് സുഹൃത്തുക്കളുമൊത്താണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. കൂട്ടായ പരിശ്രമം ഇത്തരമൊരു അസാധാരണ നിമിഷത്തിലേക്ക് നയിക്കുമെന്ന് ഒരിക്കലും രാജമല്ലയ്യ കരുതിയിരുന്നില്ല. “രണ്ട് മാസം മുന്‍പാണ് വീണ്ടും ടിക്കറ്റ് വാങ്ങാൻ തുടങ്ങിയത്.
കോൾ വന്നപ്പോൾ പൂർണമായും തളർന്നുപോയി. അനുഭവിച്ച സന്തോഷം വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. മുന്‍പ് അനുഭവിച്ചതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അത്. ഇതെന്‍റെ ആദ്യ വിജയമാണ്. അത് വളരെയധികം അർഥവത്താകുന്നു-, അദ്ദേഹത്തിന്‍റെ വാക്കുകള്‍. “സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടും, ബാക്കിയുള്ളത് കുടുംബത്തിൻ്റെ ഭാവി സുരക്ഷിതമാക്കുന്നതിലേക്ക് ചെലവാക്കും. വിജയം എന്നെ അവിശ്വസനീയമാംവിധം ഭാഗ്യമാക്കിയെന്നും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നത് ഇനിയും തുടരുമെന്നും,” അദ്ദേഹം കൂട്ടിച്ചേർത്തു.