Big ticket lucky draw;ഇനി വാച്ച്മാൻ കോടീശ്വരൻ; മിച്ചംപിടിച്ച് പണം കൊണ്ട് വാങ്ങിയ ടിക്കറ്റ്;ഒടുവിൽ ഇന്ത്യക്കാരനെ തേടി വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം

Big ticket lucky draw: അബുദാബി ∙ ഹൈദരാബാദ് സ്വദേശിയായ നാമ്പള്ളി രാജമല്ലയ്യേ ആണ് ഇക്കുറി ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയത്.  10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയിലേറെ രൂപ) അബുദാബിയിൽ വാച്ച്മാനായ ഈ 60കാരൻ നേടിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി രാജമല്ലയ്യ അബുദാബിയില്‍ ജോലി ചെയ്ത് വരികയാണ്. ഭാര്യ നാട്ടിലാണെങ്കിലും മക്കൾ യുഎഇയിലുണ്ട്

.

നാല് വർഷം മുൻപ് സുഹൃത്തുക്കളിൽ നിന്നാണ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. തുട‍ന്ന് തന്റെ ശമ്പളത്തില്‍ നിന്ന് മിച്ചംപിടിക്കുന്ന പണം ഉപയോഗിച്ചായിരുന്നു ടിക്കറ്റ് വാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ വല്ലപ്പോഴും മാത്രം ടിക്കറ്റ് വാങ്ങി. 20 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ഇത്തവണ സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ഇവരുടെ കൂട്ടായ ശ്രമം ഇത്ര വലിയ വിജയം നേടിക്കൊടുക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇതിന് മുൻപ് ഇങ്ങനെയൊരു സന്തോഷം അനുഭവിച്ചിട്ടില്ല, ഇതെന്റെ ആദ്യ വിജയമാണ്, അദ്ദേഹം പറഞ്ഞു.

സമ്മാനം സുഹൃത്തുക്കളുമായി പങ്കിടുമെന്നും ബാക്കിയുള്ളത് തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി വിനിയോഗിക്കുമെന്നും രാജമല്ലയ്യ പറഞ്ഞു. ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷണത്തിൽ താൻ ഇനിയും പങ്കെടുക്കുമെന്നും തന്റെ വിജയം കാണുമ്പോൾ, തനിക്ക് ചുറ്റുമുള്ള പലര്‍ക്കും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പ്രചോദനമായെന്നും രാജമല്ലയ്യ പറഞ്ഞു.
A 60-year-old Indian building watchman, won Dh1 million in the latest Big Ticket’s Millionaire e-draw.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top