big ticket lucky draw; അബുദാബി ∙ അബുദാബിയിൽ ബിസിനസ് ചെയ്യുന്ന മുഹമ്മദ് മന്നൻ, എന്ന പ്രവാസിയാണ് ബിഗ് ടിക്കറ്റിന്റെ പുതിയ വിജയികളിൽ ഒരാൾ. ബംഗ്ലദേശ് സ്വദേശിയായ മുഹമ്മദ് ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയിലാണ് ഒരു മില്യൻ ദിർഹം സമ്മാനമായി ലഭിച്ചത്. 20 വർഷത്തിലേറെയായി അബുദാബിയിൽ താമസിക്കുന്ന മുഹമ്മദ് ഒരു പതിറ്റാണ്ട് മുൻപ് തന്റെ സുഹൃത്തുക്കളിൽ നിന്നാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്.
സുഹൃത്തുക്കൾ വളരെ ആകാംക്ഷയോടെ ടിക്കറ്റുകൾ വാങ്ങുന്നതും നറുക്കെടുപ്പിനെക്കുറിച്ചുള്ള കഥകൾ പങ്കിടുന്നതും കണ്ടപ്പോൾ, ഈ ഭാഗ്യ പരീക്ഷണത്തിൽ പങ്കാളിയാകാമെന്ന് മുഹമ്മദിനും തോന്നി. അഞ്ച് സുഹൃത്തുക്കളുമായി ചേർന്ന് മുഹമ്മദ് മന്നൻ ബിഗ് ടിക്കറ്റ് വാങ്ങാൻ തുടങ്ങി.
തുടക്കത്തിൽ എല്ലാ മാസവും ടിക്കറ്റ് വാങ്ങിയിരുന്നെങ്കിൽ, പിന്നീട് ഭാഗ്യപരീക്ഷണം ഇടയ്ക്കിടെയായി. പ്രമോഷനൽ ഓഫറിന്റെ ഭാഗമായി രണ്ട് ടിക്കറ്റുകൾ വാങ്ങുമ്പോൾ, മൂന്ന് ടിക്കറ്റുകൾ സൗജന്യമായി ലഭിക്കും. ഇങ്ങനെ വാങ്ങിയ സൗജന്യ ടിക്കറ്റിലാണ് മുഹമ്മദിന്റെ ഭാഗ്യം ഒളിഞ്ഞിരുന്നത്.
‘എവിടെയോ ഉള്ളിൽ, ഇന്ന് എന്റെ ഭാഗ്യ ദിനമാകുമെന്ന് എനിക്ക് തോന്നിയിരുന്നു. ബിഗ് ടിക്കറ്റിൽ നിന്ന് എനിക്ക് കോൾ ലഭിച്ചപ്പോൾ, സന്തോഷവും ആവേശവും കൊണ്ട് എന്റെ മനസ്സ് നിറഞ്ഞു,’ മുഹമ്മദ് മന്നൻ പറഞ്ഞു. സമ്മാനത്തുക തന്റെ ബിസിനസ് വികസിപ്പിക്കുന്നതിനായി നിക്ഷേപിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. താൻ തീർച്ചയായും ബിഗ് ടിക്കറ്റ് ഭാഗ്യ പരീക്ഷണം തുടരുമെന്നും, ഭാഗ്യം പരീക്ഷിച്ചുകൊണ്ടേയിരിക്കുക ആണ് മറ്റുള്ളവർക്കായുള്ള തന്റെ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
25 മില്യൻ ദിർഹം സമ്മാനമായി ലഭിക്കുന്ന അടുത്ത നറുക്കെടുപ്പ് ഫെബ്രുവരി 3 ന് നടക്കും. കൂടാതെ, അടുത്ത ആഴ്ച ഒരു മില്യൻ ദിർഹം സമ്മാനമായി ലഭിക്കുന്ന ഇ-ഡ്രോ കൂടി ഉണ്ടാകും.