Big ticket lucky draw;ഫെബ്രുവരി ആദ്യ ആഴ്ച്ചയിലെ വീക്കിലി ഇ-ഡ്രോ നറുക്കെടുപ്പിൽ വിജയികളായത് രണ്ട് ഇന്ത്യൻ പൗരന്മാർ. ആഴ്ച്ചതോറും രണ്ടു പേർക്ക് AED 250,000 ക്യാഷ് പ്രൈസ് ആണ് ലഭിക്കുന്നത്. ഇത്തവണത്തെ വിജയികൾ ഷാനവാസ് കണ്ണോത്ത് ഹംസ, പ്രദീപ് കുരുവിള ജേക്കബ് എന്നിവരാണ്.ഷാനവാസ് കണ്ണോത്ത് ഹംസചെന്നൈയിൽ നിന്നുള്ള ബിസിനസ്സുകാരനാണ് 56 വയസ്സുള്ള ഷാനവാസ്. 2017 മുതൽ സ്ഥിരമായി അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്.

എല്ലാ മാസവും ടിക്കറ്റ് എടുക്കാറുണ്ട്.”ഒരു മീറ്റിങ്ങിന് ഇടയിൽ വച്ചാണ് ഫോൺ കോൾ ലഭിച്ചത്. ഇന്റർനാഷണൽ നമ്പർ ആയതുകൊണ്ട് സ്പാം ആണെന്ന് കരുതി. പിന്നീട് ഫോൺ എടുത്തപ്പോൾ റിച്ചാർഡിന്റെ ശബ്ദം തിരിച്ചറിഞ്ഞു. അപ്പോൾ മനസ്സിലായി കോൾ സത്യമാണെന്ന്. വിവരിക്കാൻ കഴിയുന്നതല്ല ഈ നിമിഷം. ബിസിനസിൽ നിക്ഷേപം തുടരാൻ ഈ സമ്മാനം സഹായിക്കും.” – ഷാനവാസ് പറയുന്നു.പ്രദീപ് കുരുവിള ജേക്കബ്നിലവിൽ യു.എ.ഇയിലാണ് പ്രദീപ് താമസിക്കുന്നത്. ഓൺലൈനായി എടുത്ത 272-050152 ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.ഫെബ്രുവരിയിലും ബിഗ് ടിക്കറ്റ് പുത്തൻ പ്രൊമോഷനുകൾ അവതരിപ്പിക്കുന്നുണ്ട്. 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ആഴ്ച്ചതോറും നറുക്കെടുപ്പുകളും ഉണ്ട്. ബിഗ് വിൻ കോൺടെസ്റ്റും ലക്ഷ്വറി കാറുകൾ നേടാനുള്ള അവസരവും കൂടെയുണ്ട്.
ഫെബ്രുവരിയിൽ ടിക്കറ്റെടുക്കുന്ന ഒരാൾക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. ഇതിന് പുറമെ ആഴ്ച്ചതോറും വീക്കിലി നറുക്കെടുപ്പിലൂടെ 250,000 ദിർഹംവീതം നേടാം. ഓരോ ആഴ്ച്ചയും രണ്ട് വിജയികളെ പ്രഖ്യാപിക്കും. ലൈവ് ആയി നടത്തുന്ന പ്രഖ്യാപനം ബിഗ് ടിക്കറ്റിന്റെ ടിക് ടോക് അക്കൗണ്ടിൽ രാവിലെ 11 മണിക്ക് കാണാം. കൂടാതെ ഇതേ ദിവസം തന്നെ ബിഗ് ടിക്കറ്റ് യൂട്യൂബ് ചാനലിലും വിജയ നിമിഷങ്ങൾ കാണാം.
ബിഗ് വിൻ കോൺടെസ്റ്റും തിരികെ എത്തിയിട്ടുണ്ട്. രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങുന്നവർക്ക് (ഫെബ്രുവരി 1-23 തീയതികൾക്ക് ഇടയിൽ) മാർച്ച് മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ പങ്കെടുക്കാനായേക്കും. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാൻ അവസരവും ലഭിക്കും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ മാർച്ച് ഒന്നിന് മത്സരാർത്ഥികളുടെ വിവരങ്ങൾ പ്രഖ്യാപിക്കും.
ലക്ഷ്വറി കാർ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരിയിൽ രണ്ട് നറുക്കെടുപ്പുകളിൽ പങ്കെടുക്കാം. ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു മസെരാറ്റി ഗ്രെക്കാലെ അല്ലെങ്കിൽ മാർച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു റേഞ്ച് റോവർ വെലാർ എന്നിങ്ങനെയാണ് സമ്മാനം.
ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ എത്താം.
The weekly E-draw dates:
Week 1: 1st – 5th February & Draw Date – 6th February (Thursday)
Week 2: 6th – 12th February & Draw Date – 13th February (Thursday)
Week 3: 13th – 19rd February & Draw Date- 20th February (Thursday)
Week 4: 20th – 28st February & Draw Date- 1st March (Saturday)