Posted By Nazia Staff Editor Posted On

big ticket lucky draw : ഈ പുണ്യ റമദാൻ മാസത്തിൽ ബിഗ് ടിക്കറ്റിൽ നേടാം 15 മില്യൺ ദിർഹം കൂടാതെ 5 ലക്ഷം ദിർഹം ബോണസ് സമ്മാനങ്ങളും; എങ്ങനെയെന്നല്ലേ? അറിയാം..

Big Ticket lucky draw; ഫെബ്രുവരി അവസാനിക്കുമ്പോൾ ബി​ഗ് ടിക്കറ്റ് ഇ-ഡ്രോയിലെ അവസാനത്തെ വിജയികളായി എഡ്വേർഡ് ഫെർണാണ്ടസ്, ന​ദീം അഫ്സൽ എന്നിവർ. ഇരുവരും AED 250,000 ക്യാഷ് പ്രൈസ് നേടി.

എഡ്വേർഡ് ഫെർണാണ്ടസ്

പോർച്ചു​ഗലിൽ നിന്നുള്ള പ്രവാസിയായ എഡ്വേർഡ് ഫെർണാണ്ടസ് 29 വർഷമായി ദുബായിൽ ജീവിക്കുകയാണ്. 2004 മുതൽ സ്ഥിരമായി അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നുമുണ്ട്.

“ആദ്യമായി ബി​ഗ് ടിക്കറ്റിനെക്കുറിച്ച് കേൾക്കുന്നത് എന്നാണെന്ന് എനിക്ക് ഓർമ്മയില്ല.” സ്ഥിരം ഭാ​ഗ്യപരീക്ഷണം നടത്തുന്ന ഫെർണാണ്ടസ് സമ്മാനമായി 2.5 ലക്ഷം ദിർഹം നേടിയതിന് ശേഷം പറയുന്നു.

റിച്ചാർഡിന്റെ ഫോൺകോൾ ലഭിച്ചപ്പോൾ തന്നെ സ്പെഷ്യലായി എന്തോ ഉണ്ടെന്ന് അറിയാമായിരുന്നു എന്ന് ഫെർണാണ്ടസ് പറയുന്നു. എങ്കിലും സമ്മാനം നേടിയെന്നത് ഞെട്ടിച്ചു. കടം വീട്ടാനും മകന്റെ ചികിത്സാച്ചെലവുകൾക്കും വേണ്ടി സമ്മാനത്തുക ഉപയോ​ഗിക്കാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. വരും നറുക്കെടുപ്പുകളിലും ഭാ​ഗമാകുമെന്ന് അദ്ദേഹം പറയുന്നു. മാർച്ച് മൂന്നിലെ ​ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിനായി മൂന്നു ടിക്കറ്റുകൾ അദ്ദേഹം എടുത്തിട്ടുണ്ട്. ഒരുപാട് പ്രതീക്ഷയുണ്ട് – വിജയി പറയുന്നു.

നദീം അഫ്സൽ

പാകിസ്ഥാനിൽ നിന്നുള്ള നദീം  272-339880 എന്ന ബി​ഗ് ടിക്കറ്റിലൂടെയാണ് ഭാ​ഗ്യശാലിയായത്.

മാർച്ച് മാസം വമ്പൻ സമ്മാനങ്ങൾ നേടാനുള്ള പ്രൊമോഷനുകളുമായാണ് ബി​ഗ് ടിക്കറ്റ് എത്തുന്നത്. 15 മില്യൺ ​ഗ്രാൻഡ് പ്രൈസ് ആണ് നേടാൻ അവസരം. കൂടാതെ പത്ത് ബോണസ് പ്രൈസുകളും നേടാം. 50,000 ദിർഹം വീതമാണ് നേടാനാകുക. ബി​ഗ് വിൻ മത്സരത്തിലൂടെ റേഞ്ച് റോവർ വെലാർ നേടാം.

https://www.pravasiinformation.com/uae-job-vacancy-many-opportunities-at-emirates-group-apply-now/
https://www.pravasiinformation.com/uae-job-vacancy-many-opportunities-at-emirates-group-apply-now/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *