
Big ticket lucky draw:ലക്കടിച്ചു മോനെ ലക്കടിച്ചു!!!ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ 10 മില്യൺ ദിർഹം നേടി പ്രവാസി
Big ticket lucky draw; ബിഗ് ടിക്കറ്റ് സീരീസ് 263 ലൈവ് ഡ്രോയിൽ 10 മില്യൺ ദിർഹം സ്വന്തമാക്കിയത് ഇറാനിൽ നിന്നുള്ള ഹുസൈൻ അഹമ്മദ് ഹഷെമി (Hossein Ahmad Hashemi) എന്ന പ്രവാസി. സൗജന്യ ടിക്കറ്റിലാണ് അദ്ദേഹത്തിന് ഭാഗ്യസമ്മാനം നേടാനായത്. ടിക്കറ്റ് നമ്പർ 200781. മെയ് 26-ന് എടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനം.
യുഎയിലെയുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ദുബായിൽ സ്ഥിരതാമസമാണ് ഹുസൈൻ അഹമ്മദ് ഹഷെമി. ലൈവ് ഡ്രോയ്ക്ക് പിന്നാലെ ബിഗ് ടിക്കറ്റ് അധികൃതർ ഹുസൈൻ അഹമ്മദ് ഹഷെമിയെ ഫോണിൽ വിളിച്ചെങ്കിലും ലഭ്യമായില്ല.
അടുത്ത നറുക്കെടുപ്പ് ജൂലൈ മൂന്നിനാണ്. അടുത്ത നറുക്കെടുപ്പിലും 10 മില്യൺ ദിർഹമാണ് സമ്മാനം. ഇത് കൂടാതെ പത്ത് പേർക്ക് 100000 ദിർഹം വീതം നേടാനുമാകും. ഡ്രീം കാർ ടിക്കറ്റുകളും ഭാഗ്യാന്വേഷികൾക്ക് വാങ്ങാം. 150 ദിർഹമാണ് ടിക്കറ്റ് വില. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒന്ന് ഫ്രീ ആയി ലഭിക്കും. ഓഗസ്റ്റ് മൂന്നിനാണ് ഡ്രീം കാർ നറുക്കെടുപ്പ്
Comments (0)