Big ticket lucky draw;ആരോ പറ്റിക്കാന്‍ വിളിക്കുന്നുവെന്ന് കരുതി; പ്രവാസി മലയാളിയെ തേടിയെത്തിയത് ലക്ഷങ്ങളുടെ ഭാഗ്യം

big ticket lucky draw:അബുദാബി: ഭാഗ്യം എപ്പോള്‍ എവിടെ വച്ച് എങ്ങനെയാണ് തേടിയെത്തുകയെന്ന് ഒരിക്കലും പ്രവചിക്കാന്‍ കഴിയാത്ത കാര്യമാണ്. പ്രവാസി മലയാളിയായ റോബിനെ ഭാഗ്യദേവത കടാക്ഷിച്ചത് ബിഗ് വിന്നിലൂടെയാണ്. ബിഗ് ടിക്കറ്റ് ബിഗ് വിന്‍ മത്സരത്തിന്റെ സീരീസ് 272 നറുക്കെടുപ്പില്‍ 3,60,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം തേടിയെത്തിയത് നാല് ഭാഗ്യശാലികളെയാണ്. ഇക്കൂട്ടത്തില്‍ ഒരാള്‍ മലയാളിയായ റോബിനാണ്. 90,000 ദിര്‍ഹം (21.26 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് റോബിന് ലഭിക്കുക

റോബിന്‍ 2009 മുതല്‍ ദുബായിലാണ് ജോലി ചെയ്യുന്നത്. സുഹൃത്തുക്കളിലൂടെയാണ് അദ്ദേഹം ബിഗ് ടിക്കറ്റില്‍ ആകൃഷ്ടനായത്. കൂട്ടുകാര്‍ക്കൊപ്പം ഓരോ മാസവും ബിഗ് ടിക്കറ്റ് വാങ്ങുന്ന ശീലമുണ്ടായിരുന്നു. 2016 മുതല്‍ എല്ലാ നറുക്കെടുപ്പിലും അദ്ദേഹം ടിക്കറ്റെടുത്തിട്ടുണ്ട്. സമ്മാനര്‍ഹനായി എന്ന അറിയിച്ചുള്ള ഫോണ്‍കോള്‍ ലഭിച്ചപ്പോള്‍ ആരെങ്കിലും പറ്റിക്കാനായി വിളിക്കുകയാണെന്നാണ് കരുതിയതെന്ന് റോബിന്‍ പറയുന്നു. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം. അവര്‍ക്കൊപ്പം സമ്മാനം പങ്കുവെക്കും, ഭാര്യക്ക് ഒരു പുതിയ ഫോണും വാങ്ങും – റോബിന്‍ പറയുന്നു.

റോബിന് പുറമേ കനേഡിയന്‍ സ്വദേശി ഖാല്‍ദൂണ്‍ സൗമു, ഇന്ത്യക്കാരനായ അക്ഷയ് ടണ്ടണ്‍, ബംഗ്ലാദേശി പൗരനായ മുഹമ്മദ് അബ്ദുള്‍ അസീസ് ജബാല്‍എന്നിവര്‍ക്കാണ് ബിഗ് ടിക്കറ്റിലെ സമ്മാനം ലഭിച്ചത്.

മാര്‍ച്ച് മാസം വമ്പന്‍ സമ്മാനങ്ങള്‍ നേടാനുള്ള പ്രൊമോഷനുകളുമായാണ് ബിഗ് ടിക്കറ്റ് എത്തുന്നത്. 15 മില്യണ്‍ ഗ്രാന്‍ഡ് പ്രൈസ് ആണ് നേടാന്‍ അവസരം. കൂടാതെ പത്ത് ബോണസ് പ്രൈസുകളും നേടാം. 50,000 ദിര്‍ഹം വീതമാണ് നേടാനാകുക. ബിഗ് വിന്‍ മത്സരത്തിലൂടെ റേഞ്ച് റോവര്‍ വെലാര്‍ നേടാം. മാര്‍ച്ചില്‍ ടിക്കറ്റെടുക്കുന്ന ഒരാള്‍ക്ക് AED 15 മില്യണ്‍ ഗ്രാന്‍ഡ് പ്രൈസ് നേടാം. മാത്രമല്ല ഏപ്രില്‍ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയില്‍ 50,000 ദിര്‍ഹം വീതം പത്ത് പേര്‍ക്ക് നേടാനും അവസരം ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top