രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി; പരിശോധനയ്ക്കായി പ്രത്യേക മേഖലയിലേക്ക് മാറ്റി
രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി. മുംബൈയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾക്ക് ആണ് ബോംബ് ഭീക്ഷണി ലഭിച്ചത്. മുംബൈയിൽ നിന്ന് ജിദ്ദയിലേക്കുള്ള 6E 56 വിമാനത്തിനും മുംബൈയിൽ നിന്ന് മസ്‍കത്തിലേക്കുള്ള 6E 1275 വിമാനത്തിനുമാണ് ഭീഷണി ഉണ്ടായത്. നേരത്തെ മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യാ വിമാനങ്ങൾ ബോംബ് ഭീഷണി നേരിട്ടിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
സുരക്ഷാ പരിശോധനയ്ക്കായി വിമാനങ്ങൾ പ്രത്യേക മേഖലയിലേക്ക് മാറ്റി. ഇന്റിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ച കാര്യം ഇന്റിഗോ എയർലൈൻ കമ്പനി വക്താവ് സ്ഥിരീകരിച്ചത്. സുരക്ഷാ പരിശോധനയിൽ രണ്ട് വിമാനങ്ങളിലെയും ബോംബ് ഭീഷണികൾ വ്യാജമാണെന്ന് കണ്ടെത്തിയതായാണ് വിവരം. മുംബൈ ഹൗറ ട്രെയിനിനും ബോംബ് ഭീഷണിയുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്.
രാവിലെ മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI 119 വിമാനത്തിനാണ് ആദ്യം ബോംബ് ഭീഷണി ലഭിച്ചത്. പറന്നുയർന്ന ശേഷമായിരുന്നു ഭീഷണി സന്ദേശം കിട്ടിയത്. തുടർന്ന് വിമാനം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.
ഒരു ട്വീറ്റിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രക്കാരെ എല്ലാവരെയും ദില്ലി വിമാനത്താവളത്തിൽ പുറത്തിറക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് വലിയ പരിഗണന നൽകുന്നതെന്ന് എയർ ഇന്ത്യയും വിശദീകരിച്ചു.
Comments (0)