book cheapest flight tickets;ദുബൈ: യുഎഇയില്‍ നിന്നും എങ്ങോട്ടെങ്കിലും വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഞായറാഴ്ച ബുക്ക് ചെയ്യുന്നത് 25 ശതമാനം വരെ ലാഭിക്കാന്‍ നിങ്ങളെ സഹായിക്കും.
വിമാന ടിക്കറ്റിന് താരതമ്യേന വില കുറവുള്ളത് ഡിസംബര്‍ മാസത്തിലാണ്. ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളിലാണ് വിമാന ടിക്കറ്റിന് ഏറ്റവും വിലയുള്ളത്. എയര്‍ലൈന്‍സ് റിപ്പോര്‍ട്ടിംഗ് കോര്‍പ്പറേഷനുമായി സഹകരിച്ച്, എക്‌സ്പീഡിയ 2025 എയര്‍ ഹാക്ക്‌സ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു.
‘വിമാനക്കൂലി കുറഞ്ഞിട്ടുണ്ട്, വേനല്‍ക്കാലത്തിന്റെ അവസാനമാണ് വിമാന യാത്ര ചെയ്യാനുള്ള ഏറ്റവും ചെലവുകുറഞ്ഞ സമയം, വളരെ ദൂരെയുള്ള സ്ഥലങ്ങളിലേക്കുള്ള ബുക്കിംഗ് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് പണച്ചെലവ് വരുത്തും.’ എക്‌സ്പീഡിയ ഗ്രൂപ്പ് ബ്രാന്‍ഡ്‌സ് പബ്ലിക് റിലേഷന്‍സ് മേധാവി മെലാനി ഫിഷ് പറഞ്ഞു.
റിപ്പോര്‍ട്ട് അനുസരിച്ച്, യഥാര്‍ത്ഥത്തില്‍ യാത്ര ചെയ്യാന്‍ ഏറ്റവും ചെലവുകുറഞ്ഞ മാസം ഓഗസ്റ്റ് ആണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളാണ് ഏറ്റവും ചെലവേറിയത്. ഓഗസ്റ്റിലും മാര്‍ച്ചിലും അന്താരാഷ്ട്രതലത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 7 ശതമാനം വരെ ലാഭിക്കാം.
ഞായറാഴ്ച വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പണം ലാഭിക്കാന്‍ കഴിയുമെന്ന് എക്‌സ്പീഡിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്‌ലൈറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും ചെലവുകുറഞ്ഞ ദിവസം ഞായറാഴ്ചയാണെന്നാണ് ഡാറ്റകള്‍ കാണിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലെ ബുക്കിംഗുമായി താരതമ്യം ചെയ്യുമ്പോള്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഞായറാഴ്ച ബുക്ക് ചെയ്യുമ്പോള്‍ 17 ശതമാനം ലാഭിക്കാം.
കഴിഞ്ഞ വര്‍ഷം ശരാശരി ടിക്കറ്റ് നിരക്ക് കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്. അന്താരാഷ്ട്ര ഇക്കോണമി ടിക്കറ്റുകള്‍ക്ക് 4 ശതമാനം വില കുറവാണ്. 2024ല്‍, ആഭ്യന്തര വിമാനങ്ങളുടെ ശരാശരി ടിക്കറ്റ് നിരക്ക് 1,696.9 ദിര്‍ഹവും (2023ല്‍ 1,704 ദിര്‍ഹം) അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 3,118.3 ദിര്‍ഹവുമാണ് (2023ല്‍ 3,239.5 ദിര്‍ഹം) വില.