ഈ പാലത്തിലൂടെയുള്ള ബസ് സർവ്വീസുകൾ വഴിതിരിച്ചുവിടും

യുഎഇയിലെ അൽ മക്തൂം പാലത്തിലൂടെയുള്ള ബസ് സർവ്വീസുകൾ വഴി തിരിച്ചുവിടും. ബസുകൾ അൽ ഗർഹൂദ് പാലം വഴിയാണ് തിരിച്ചുവിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ വ്യക്തമാക്കി. അൽ മക്തൂം പാലത്തിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാലാണ് ബസ് സർവ്വീസുകൾ വഴി തിരിച്ച് വിടുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

12 ബസ് റൂട്ടുകളുടെ സേവനം ആറ് ബസ് സ്റ്റോപ്പുകളിൽ തടസ്സപ്പെടും. 10, 23, 27, 33, 88, സി 04, സി 05, സി 10, സി 26, ഇ 16, എക്സ് 28, എക്സ് 94 എന്നീ റൂട്ടുകൾ ഡനാറ്റ ഒന്ന്, സിറ്റി സെന്റർ മെട്രോ ബസ് സ്റ്റോപ്പ് ഒന്ന്, ഡനാറ്റ രണ്ട്, ഊദ് മേത്ത ബസ് സ്റ്റേഷൻ ഏഴ്, ഉം ഹുറൈർ റോഡ് രണ്ട്, റാഷിദ് ഹോസ്പിറ്റൽ റൗണ്ട് എബൗട്ട് ഒന്ന് എന്നീ ബസ് സ്റ്റോപ്പുകൾ വഴി സഞ്ചരിക്കില്ല.

2025 ജനുവരി 16 വരെയാണ് അറ്റകുറ്റപ്പണികൾക്കായി അൽ മക്തൂം പാലം ഭാഗികമായി അടച്ചിടുക. തിങ്കൾ മുതൽ ശനിവരെ രാത്രി 11 മുതൽ പുലർച്ചെ അഞ്ചുമണിവരെയും ഞായറാഴ്ചകളിൽ പൂർണമായും അടച്ചിടും. പാലം അടയ്ക്കുന്ന സമയം കണക്കിലെടുത്ത് യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് അധികൃതർ യാത്രക്കാരോട് നേരത്തേ അറിയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top