
Business man dead in uae: യുഎഇയിലെ പ്രമുഖ ബിസിനസ്മാൻ അന്തരിച്ചു; വിടവാങ്ങിയത് പല തൊഴിലാളികൾക്കും തണലായ വ്യക്തി
Business man dead in uae:ദുബായ്∙ യുഎഇയിലെ പഴയകാല ബിസിനസുകാരിൽ പ്രമുഖനും മുതിർന്ന മുത്ത് വ്യാപാരിയുമായ ഹാജ് ഹസൻ ഇബ്രാഹിം അൽ ഫർദാൻ (94) അന്തരിച്ചു.

അൽ ഫർദാൻ ഗ്രൂപ്പിന്റെ ഓണററി ചെയർമാന്റെ വിയോഗം അദ്ദേഹത്തിന്റെ ചെറുമകനും അൽ ഫർദാൻ എക്സ്ചേഞ്ച് സിഇഒയുമായ ഹസൻ ഫർദാൻ അൽ ഫർദാൻ ആണ് അറിയിച്ചത്. 1954ൽ മുത്ത് വ്യാപാരത്തിലൂടെ വ്യവസായയാത്ര ആരംഭിച്ച മുത്തച്ഛൻ പ്രതിരോധശേഷി, വിനയം, മികവിനോടുള്ള സ്ഥിരമായ പ്രതിബദ്ധത എന്നിവയിൽ വേരൂന്നിയ വൈവിധ്യമാർന്ന സംരംഭം കെട്ടിപ്പടുത്തു എന്ന് ഹസൻ ഫർദാൻ അൽ ഫർദാൻ അനുസ്മരിച്ചു.

Comments (0)