
Dashcam Footage;യുഎഇയിലെ ഡാഷ്‌കാം ദൃശ്യങ്ങൾ ട്രാഫിക് പിഴയ്‌ക്കെതിരായ വാദത്തിൽ സഹായിക്കുമോ? കൂടുതലറിയാം
Dashcam Footage;ദുബൈ: നിങ്ങളുടെ വാഹനത്തിലെ ഡാഷ്‌കാം ദൃശ്യങ്ങൾ ഉപയോഗിച്ച് ട്രാഫിക് പിഴയ്‌ക്കെതിരേ വാദിക്കാൻ സാധിക്കുമോ? ഡാഷ്‌കാം ദൃശ്യങ്ങൾ ഉപയോഗിച്ച് ട്രാഫിക് പിഴയ്‌ക്കെതിരേ വാദിക്കാൻ സാധിക്കും. യുഎഇയിൽ ഇത് നിയമ പ്രകാരം അനുവദിച്ചിട്ടുള്ളതാണ്. ഡാഷ്‌കാം ഇൻസ്റ്റാൾ ചെയ്യുന്നത് നിയമവിരുദ്ധമല്ലെന്ന് അതോറിറ്റികൾ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്, എന്നാൽ സ്വകാര്യതാ ലംഘനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം.

ചില കേസുകളിൽ, ഉദാഹരണത്തിന്, ഒരു ഡ്രൈവർ മനപൂർവ്വം അപകടം ഉണ്ടാക്കിയാൽ, ഡാഷ്‌കാം ദൃശ്യങ്ങൾ തെളിവായി ഉപയോഗിക്കാമെന്ന് ഷാർജ പൊലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ പോസ്റ്റ് ചെയ്താൽ യുഎഇ സൈബർക്രൈംസ് നിയമം, ശിക്ഷാനിയമം, പകർപ്പവകാശ നിയമം എന്നിവ പ്രകാരം തടവും പിഴയും ലഭിച്ചേക്കാം.
ഡാഷ്‌കാം ദൃശ്യങ്ങൾ ഇത്തരം കേസുകളിൽ തെളിവായി ഉപയോഗിക്കാം. എന്നാൽ, എല്ലാ ഡാഷ്‌കാം വീഡിയോയെയും സാധുവായ തെളിവായി കണക്കാക്കില്ല. ഫൂട്ടേജ് വ്യക്തമായിരിക്കുകയും, സംഭവം കൃത്യമായി കാണിക്കുന്നതുമായിരിക്കണം.
യുഎഇയിൽ ഡാഷ്‌കാം ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ അനുമതിയില്ലാതെ ഒരാളുടെ വീഡിയോ എടുക്കുന്നത് സ്വകാര്യത ലംഘനമായി കണക്കാക്കുകയും ഉടമക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. യുഎഇ ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 378 പ്രകാരം, അനുമതിയില്ലാതെ ആളുകളുടെ വീഡിയോ എടുക്കുന്നവർക്ക് തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കും
അബൂദബി: അബൂദബി പൊലിസിന്റെ ഇ-കംപ്ലെയിന്റ്സ് പോർട്ടൽ cas.adpolice.gov.ae സന്ദർശിച്ച് നിങ്ങൾക്ക് ട്രാഫിക് പിഴയുമായി ബന്ധപ്പെട്ട പരാതികൾ നൽകാവുന്നതാണ്.
ദുബൈ: അൽ ബർഷയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആസ്ഥാനത്തോ അടുത്തുള്ള പൊലിസ് സ്റ്റേഷനിലോ നിങ്ങൾക്ക് ട്രാഫിക് പിഴകൾക്കെതിരെ അപ്പീൽ നൽകാം. കൂടാതെ, ദുബൈ പബ്ലിക് പ്രോസിക്യൂഷൻ വെബ്‌സൈറ്റ് (www.dxbpp.gov.ae) വഴി ഓൺലൈനായും ട്രാഫിക് പിഴക്കെതിരെ പരാതി നൽകാം.
മറ്റ് എമിറേറ്റുകൾ (ഷാർജ, അജ്മാൻ, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ): ആഭ്യന്തര മന്ത്രാലയത്തിന്റെ MOI ആപ്പ് വഴി നിങ്ങൾക്ക് ഗതാഗത പിഴക്കെതിരെ പരാതി നൽകാം.

Comments (0)