കുവൈത്തിൽ സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് ഉപഭോക്താവിന് അവ പരിശോധിക്കാമോ? അറിയാം വിശദമായി
എന്തെങ്കിലും സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് അവ പരിശോധിക്കാനുള്ള ഉപഭോക്താക്കളുടെ അവകാശം സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം ഒരു വിശദീകരണം നൽകി. 216/2014 മന്ത്രിതല പ്രമേയത്തിൻ്റെ ആർട്ടിക്കിൾ 13, ക്ലോസ് 11 ൽ വിവരിച്ചിരിക്കുന്നത് അനുസരിച്ചാണ് വിശദീകരണം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
സാധനങ്ങൾ സ്വീകരിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് പരിശോധിക്കാൻ അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി, പ്രത്യേകിച്ചും കമ്പനി അതേ ഉൽപ്പന്നം പ്രദർശനത്തിനായി നൽകുന്നില്ലെങ്കിൽ അവ പരിശോധിച്ച് തന്നെ വാങ്ങാവുന്നതാണ്.
എന്നാൽ, ഉത്പന്നങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതോ ഗുണനിലവാരത്തെ ബാധിക്കുന്നതോ ആയ രീതിയിൽ പാക്കേജിംഗ് തുറക്കുന്നത് ഇതിൽ ഉൾപ്പെടുന്നില്ല. കേടുപാട് സംഭവിച്ചാൽ ഈ നിയമം ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments (0)