യുഎഇയിൽ ജോലി ചെയ്യുന്ന മിക്ക പ്രവാസികളും പേടിക്കുന്നത്;ഈ മാറ്റത്തെ അതിജീവിക്കാനാകുമോ?
അബുദാബി: ജോലിസ്ഥലത്തെ വേഗത്തിലുള്ള മാറ്റങ്ങൾ യുഎഇയിൽ ജോലി ചെയ്യുന്നവരെ ബാധിക്കുന്നതായി റിപ്പോർട്ടുകൾ. ലിങ്ക്ഡ്ഇൻ പുറത്തിറക്കിയ പുതിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്. പകുതിയിലധികം അതായത് 55 ശതമാനം പ്രൊഫഷണലുകൾ ആശങ്കയിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ജോലിസ്ഥലത്തെ പെട്ടന്നുള്ള മാറ്റം പിന്തുടരാൻ ബുദ്ധിമുട്ടുകയും ഇതുമൂലം തങ്ങൾ പിന്നിലായിപ്പോകുമോയെന്നുമാണ് പലരും പേടിക്കുന്നത്. യുഎഇയിലെ 10 മുതൽ 68 ശതമാനം പ്രൊഫഷണലുകളിൽ ഏഴ് പേരെങ്കിലും ജോലിസ്ഥലത്തെ ദ്രുതഗതിയിലുള്ള മാറ്റത്തിൽ അസ്വസ്ഥരാണെന്ന് പഠനം വെളിപ്പെടുത്തി. 89 ശതമാനം പേരും മാറ്റം എങ്ങനെ അതിജീവിക്കാമെന്നക്കുറിച്ചുള്ള മാർഗനിർദേശം തേടുന്നതായി റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ളവ എത്തിയതോടെ യുഎഇയിലെയും മറ്റ് വികസിത രാജ്യങ്ങളിലെയും ജോലിസ്ഥലങ്ങളിലും തൊഴിൽ സാഹചര്യത്തിലുമൊക്കെ വമ്പൻ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘ഭൂരിപക്ഷം പ്രൊഫഷണലുകളും പിന്നോട്ട് പോകുമെന്ന ആശങ്ക അനുഭവിക്കുന്നതിൽ അതിശയിക്കാനില്ല. തൊഴിലിടങ്ങളിലെ ഈ മാറ്റം അതിജീവിക്കാൻ ആവശ്യമായ ആത്മവിശ്വാസം വളർത്തിയെടുക്കാൻ പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് പഠിക്കേണ്ടത് അത്യന്താപേക്ഷികമാണ്. തുടർച്ചയായ പഠനമാണ് വേണ്ടത്. ‘- ലിങ്ക്ഡ്ഇനിലെ കരിയർ വിദഗ്ധൻ നജത് അബ്ദൽഹാദി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ദൈനംദിന ജോലികളിൽ എ ഐയെ സമന്വയിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ജീവനക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി. 2022 സെപ്തംബർ മുതൽ 2024 സെപ്തംബർ വരെയുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് സർവേ നടത്തിയത്. തൊഴിലിടത്തെ അനുഭവ സമ്പത്ത് കൊണ്ട് മാത്രം കാര്യമില്ലെന്ന് യു എ ഇയിലെ ജീവനക്കാരിൽ പകുതിയിലധികം പേരും പറയുന്നു. അതേസമയം തുടർച്ചയായി പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് 40 ശതമാനം പേർ പറയുന്നു. 56 ശതമാനം പേർ വൈദഗ്ധ്യത്തെക്കുറിച്ച് മാർഗനിർദേശം ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്നുവെന്നും ലിങ്ക്ഡ്ഇൻ സർവേ കണ്ടെത്തി.
മാറ്റം ബുദ്ധിമുട്ടാണെന്നും പരിഭ്രാന്തരാകുന്നതിൽ തെറ്റ് പറയാനാകില്ലെന്നും വിദഗ്ധർ പറഞ്ഞു. എന്നാൽ പ്രൊഫഷണലുകൾ തുറന്ന മനസോടെ ഇതിനെ സമീപിക്കാൻ ശ്രമിക്കണം. പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണമെന്നും അവർ വ്യക്തമാക്കി.
Comments (0)