യു.എ.ഇ.യുടെ കിഴക്കൻമേഖലകളിൽ ശനി, ഞായർ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതർ അറിയിച്ചു. നിലവിൽ അന്തരീക്ഷ താപനില കുറഞ്ഞുവരികയാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
അടുത്തമാസം പകുതിയോടെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. രാജ്യം ശൈത്യകാലത്തേക്ക് മാറുന്നതിന്റെ സൂചനയായി കഴിഞ്ഞദിവസങ്ങളിൽ വിവിധപ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് വിവിധ എമിറേറ്റുകളിൽ മഞ്ഞ, ചുവപ്പ് ജാഗ്രത മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിരുന്നു. ചൊവാഴ്ചവരെ മൂടൽമഞ്ഞ് തുടരുകയും അന്തരീക്ഷം ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്നും അധികൃതർ പറഞ്ഞു.