Dubai police;യുഎഇയിൽ ഡെലിവറി ജീവനക്കാരന്റെ ബൈക്ക് മോഷ്‌ടിച്ചു;പ്രതിക്ക് കോടതി കൊടുത്തു ഏട്ടിന്റെ പണി


Dubai police; ദുബായ് :ഡെലിവറി ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ചു മറിച്ചു വിറ്റ കേസിൽ പ്രതിക്ക് ഒരു മാസം തടവും നാടുകടത്തലും പിഴയും ശിക്ഷയായി വിധിച്ചു . 7000 ദിർഹം വിലയുള്ള ബൈക്ക് മോഷ്ടിച്ച പ്രതി അത് 650 ദിർഹത്തിന് വിൽക്കുകയായിരുന്നു. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഫൂഡ് ഡെലിവറി കമ്പനിയായ ‘തലബാത്തിന്റെ ‘ ഉടമസ്ഥതയിലുള്ള ബൈക്കാണ് പ്രതി മോഷ്ടിച്ചത്. ദുബൈ മുറഖബാത്ത് മേഖലയിൽ ഭക്ഷണം നൽകാൻ ഡെലിവറി ജീവനക്കാരൻ പോയ തക്കം നോക്കിയായിരുന്നു മോഷണം നടത്തിയത്.

ഡെലിവറി  ജീവനക്കാരൻ തിരിച്ചെത്തിയപ്പോൾ ബൈക്ക് കാണാതായതോടെ ഡെലിവറി ജീവനക്കാരൻ കമ്പനിയെ അറിയിക്കുകയും പോലിസിൽ പരാതി നൽകുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് സിഐഡി സംഘം പ്രതിയെ തിരിച്ചറിഞ്ഞത്. സെഷൻ കോടതി 7000 ദിർഹം നൽകാൻ പ്രതിയോട് നിർദേശിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *