DEWA Bill Save Money അബുദാബി: പൈസ ലാഭിക്കാമെന്ന് എവിടെ നിന്നെങ്കിലും കേട്ടാല്‍ മതി, അതെന്താണെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംഷ ഉണ്ടാകും. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകളാണ് അതിന് പ്രധാന കാരണം. ദുബായിലെ വൈദ്യുതി-
ജല ദാതാവായ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദേവ, DEWA) വഴി കുറച്ച് പൈസ ലാഭിക്കാമെങ്കിലോ. ഇതിനായി മൂന്ന് ട്രിക്കുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ദേവ. ദേവയുടെ ആപ്പിലെ സ്മാര്‍ട്ട് ലിവിങ് ഡാഷ്ബോര്‍ഡ് ഉപയോഗിക്കുക എന്നതാണ് ഒന്നാമത്തെ ട്രിക്ക്. തുടക്കക്കാര്‍ക്ക് സ്‌മാർട്ട് ലിവിങ് ഇനിഷ്യേറ്റീവ് ഉപയോഗിക്കുന്നതിലൂടെ, അമിതമായി വൈദ്യുതിയോ വെള്ളമോ എപ്പോൾ ഉപയോഗിക്കുന്നെന്നും എവിടെയാണ് അമിത ഉപയോഗം കുറയ്ക്കേണ്ടതെന്നും പറയാൻ കഴിയും.

സ്മാർട്ട് ലിവിങ് ഇനിഷ്യേറ്റീവ് ദേവ ഉപഭോക്താക്കളെ അവരുടെ ദൈനംദിന, പ്രതിമാസ, വാർഷിക ഊർജ്ജത്തിൻ്റെയും വെള്ളത്തിൻ്റെയും ഉപഭോഗം നിരീക്ഷിക്കാൻ അനുവദിക്കുന്നു. “ഈ ഡാറ്റ സ്മാർട്ട് ലിവിങ് ഡാഷ്‌ബോർഡിൽ എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന ഫോർമാറ്റിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉപഭോക്താക്കളെ അവരുടെ ഉപഭോഗ പ്രവണതകൾ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും അനുവദിക്കുന്നു. കൂടുതൽ ഊർജ്ജവും ജലവും കാര്യക്ഷമമാക്കുകയും അവരുടെ ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.” ഡാഷ്‌ബോർഡിൻ്റെ എവേ മോഡ് ഉപയോഗിക്കുന്നതാണ് അടുത്ത ട്രിക്ക്. നിങ്ങൾ വീട്ടിലില്ലാത്തപ്പോൾ നിങ്ങളുടെ ഉപഭോഗം വളരെ സൂക്ഷ്മമായി ഇതിലൂടെ നിരീക്ഷിക്കാനാകും. “ഉപയോക്താക്കൾ വീട്ടിലില്ലാത്തപ്പോൾ അസാധാരണമായ ഉപഭോഗ പാറ്റേണുകളെക്കുറിച്ചുള്ള അലേർട്ടുകൾ സ്വീകരിക്കാൻ അനുവദിക്കുന്ന ഒരു പ്രത്യേക ഉപകരണമാണിത്. ഊർജ്ജത്തിൻ്റെയും ജലത്തിൻ്റെയും ഉപയോഗത്തിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടങ്ങൾ ഉടനടി പരിഹരിക്കപ്പെടും. ഇത് അനാവശ്യ ചെലവുകളും പാഴാക്കലും തടയുന്നു