Uae law;പ്രവാസികളടക്കമുള്ളവർ കരുതിയിരുന്നോ; 5 മാസം കഴിഞ്ഞാൽ പിഴ 45 ലക്ഷമാകും; പുതിയ നിയമത്തിലെ മാറ്റങ്ങൾ അറിഞ്ഞിരുന്നോ?

Uae law: ദുബായ്: റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രതിരോധ പിഴകൾ ഉൾപ്പെടെയുള്ള നിരവധി നടപടികൾ യുഎഇ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച പുതിയ ഫെഡറൽ ഡിക്രി നിയമം 2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ അറിയിക്കുന്നത്. വ്യത്യസ്ത നിയമലംഘനങ്ങൾക്കായി തടവും 200000 ദിർഹം (4579262 ഇന്ത്യൻ രൂപ) വരെ പിഴ ലഭിക്കാനും സാദ്ധ്യതയുണ്ട്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഗതാഗത നിയമങ്ങൾ പാലിക്കാതെ തോന്നുന്നതുപോലെ നിരത്തുമുറിച്ച് കടക്കുക, മദ്യപിച്ച് വാഹനം ഓടിക്കുക എന്നിവയ്ക്കാണ് പിഴയും തടവും ലഭിക്കുക. നിയമത്തിൽ വന്ന മാറ്റങ്ങളും നിയമലംഘനങ്ങൾക്ക് ലഭിക്കുന്ന പിഴകളെക്കുറിച്ചും അറിയാം.

റോഡ് ക്രോസിംഗ്
ഗതാഗത നിയമങ്ങൾ പാലിക്കാതെ തോന്നുന്നതുപോലെ നിരത്തുമുറിച്ച് കടക്കുന്നവർക്ക് കനത്ത പിഴ ലഭിക്കും. നിലവിൽ ഈ നിയമലംഘനങ്ങൾക്ക് 400 ദിർഹമാണ് പിഴയായി ഈടാക്കിയിരുന്നത്. എന്നാൽ പുതുക്കിയ നിയമപ്രകാരം ഈ നിയമലംഘനം കാരണം അപകടമുണ്ടാകുകയാണെങ്കിൽ 5,000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴയും തടവും അനുഭവിക്കേണ്ടിവരും. 80 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാനുള്ള പാതയിലാണ് ഈ നിയമലംഘനമെങ്കിൽ പിഴ തുക ഇനിയും കൂടുമെന്നും അധികൃതർ അറിയിച്ചു. മൂന്ന് മാസത്തിൽ കുറയാത്ത തടവ് ശിക്ഷയാണ് നിയമലംഘകർക്ക് ലഭിക്കുക.

മദ്യം, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുക
മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും ലഹരി സ്വാധീനത്തിൽ വാഹനമോടിക്കുന്നത് പോലുള്ള ലംഘനങ്ങൾക്ക് 200,000 ദിർഹം വരെ പിഴ ചുമത്തും. കൂടാതെ തടവ് ശിക്ഷയും 30,000 ദിർഹത്തിൽ കുറയാത്ത കോടതിയും വിധിക്കും. ഇത്തരത്തിൽ വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് ഏറ്റവും കുറഞ്ഞത് ആറ് മാസമെങ്കിലും സസ്‌പെൻഡ് ചെയ്യും. ആദ്യത്തെ നിയമലംഘനമാണെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യും. രണ്ടാമത്തെ ലംഘനമാണെങ്കിൽ ആറ് മാസവും മൂന്നാമത്തെ ലംഘനമാണെങ്കിൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

അപകടത്തിൽപ്പെട്ടതിന് ശേഷം നിർത്താതെ പോകുന്നത്
താഴെപ്പറയുന്ന ഏതെങ്കിലും പ്രവൃത്തികൾ മനഃപൂർവം ചെയ്യുന്നവർക്ക് രണ്ട് വർഷത്തിൽ കൂടാത്ത തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K


1, ഒരു ട്രാഫിക് അപകടം സംഭവിക്കുമ്പോൾ (സാധുവായ കാരണമില്ലാതെ) നിർത്താതെ പോയാൽ, അപകടത്തിന്റെ ഫലമായി ആളുകൾക്ക് പരിക്കുകൾ സംഭവിച്ചാൽ.
2, ഒരു കുറ്റകൃത്യത്തിനോ അപകടത്തിനോ കാരണമായ വാഹന ഉടമ, സാഹചര്യങ്ങളോ ഉത്തരവാദിയെയോ വെളിപ്പെടുത്തുന്ന വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടാൽ.
3, പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ.
4, ട്രാഫിക് കൺട്രോൾ അതോറിറ്റിയുടെ വാഹനങ്ങൾ, സൈനിക വാഹനങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ എന്നിവയിൽ ഉദ്യോഗസ്ഥർ ചുമതലകൾ നിർവഹിക്കുമ്പോൾ ബോധപൂർവമായ അപകടമുണ്ടാക്കിയാൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top