Uae Authorities Warning ; പൊതുജന ശ്രദ്ധയ്ക്ക്!!!സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഫോണിൽ സൂക്ഷിക്കരുത്, ദുരുപയോഗം ചെയ്യപ്പെട്ടേക്കാം; മുന്നറിയിപ്പുമായി യുഎഇ

Uae Authorities Warning: അബുദാബി: സ്വകാര്യ ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ സ്മാർട്ട് ഫോണുകളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (എഡിജെഡി). താമസക്കാരോട് അവരുടെ സ്വകാര്യത സംരക്ഷിക്കാനും സൈബർ ചൂഷണത്തിന് ഇരയാകുന്നത് ഒഴിവാക്കാനും ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
കൂടുതൽ ഫീച്ചറുകളുമായി അപ്‌ഗ്രേഡ് ചെയ്ത സ്മാർട്ട്‌ഫോണുകളുടെ പുതിയ മോഡലുകൾ വരുന്നതോടെ അതിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനായി പലരും തങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ വിൽക്കാറാണ് പതിവ്. എന്നാൽ ഇത് അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ അപകടസാധ്യതകൾ അതിനു പിന്നിൽ പതിയിരിക്കുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

അനധികൃത വ്യക്തികൾക്ക് ഫോണിലെ വിവരങ്ങളിലേക്ക് പ്രവേശനം ലഭിച്ചാൽ അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ ഏറെയാണ്. ഫോണിലെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപയോഗിച്ച് ബാക്ക്മെയിലിങ്ങും ചൂഷണവും നടക്കാനുള്ള സാധ്യതകൾ ഏറെയാണെന്നും അധികൃതർ പറയുന്നു. തങ്ങളുടെ ഉപകരണങ്ങൾ മറ്റുള്ളവർക്ക് വിൽക്കുകയോ കൈമാറുകയോ ചെയ്യുന്നതിന് മുൻപായി അവയിലെ പ്രധാനപ്പെട്ട ഡാറ്റ ബാക്കപ്പ് ചെയ്തുവെക്കണം. അവയിലെ എല്ലാ സെൻസിറ്റീവ് വിവരങ്ങളും പ്രത്യേകിച്ച്, സ്വകാര്യ ഫോട്ടോകളും വീഡിയോകളും പൂർണമായും നീക്കം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും അധികൃതർ യുഎഇ നിവാസികൾക്ക് നിർദേശം നൽകി.

ഇലക്ട്രോണിക് ഉപകരണങ്ങൾ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യവും അതോറിറ്റി ഊന്നിപ്പറയുന്നു. വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതോ അവരുടെ ഡാറ്റയിൽ വിട്ടുവീഴ്ച ചെയ്യാവുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് ശുപാർശ ചെയ്യുന്നു. കൂടാതെ, സ്വകാര്യ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അമിതമായി പങ്കിടുന്നതിന്റെ അപകടസാധ്യതകളും അബൂദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് പങ്കുവെച്ചു.

വ്യക്തിഗത വിവരങ്ങൾ പോസ്റ്റുചെയ്യുന്നതിൽ ജാഗ്രത പാലിക്കണം. കുട്ടികൾ സൈബർ ചൂഷണത്തിന് വിധേയരാവുന്നതിൽനിന്ന് അവരെ സംരക്ഷിക്കുന്നതിന് അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രക്ഷിതാക്കളോട് അധികൃതർ അഭ്യർഥിച്ചു. ഈ മാർഗനിർദേശങ്ങൾ പാലിക്കുന്നതിലൂടെ, താമസക്കാർക്ക് അവരുടെ സ്വകാര്യത സംരക്ഷിക്കാനും സൈബർ തട്ടിപ്പുകൾക്കും ചൂഷണങ്ങൾക്കും ഇരയാകാനുള്ള സാധ്യത കുറയ്ക്കാനും കഴിയും.

സ്മാർട്ട് ഫോൺ സുരക്ഷിതമാക്കുന്നതിനും വ്യക്തിഗത ഡാറ്റ പരിരക്ഷിക്കുന്നതിനുമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് മുന്നോട്ടുവെച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top