oil into biofuel; അജ്മാന്‍: നിങ്ങള്‍ പാചകത്തിനു ശേഷം സാധാരണയായി ഉപേക്ഷിക്കുന്ന ഉപയോഗിച്ച എണ്ണ യഥാര്‍ത്ഥത്തില്‍ വിലപ്പെട്ടതും പരിസ്ഥിതി സൗഹൃദവുമായ ഒന്നാക്കി മാറ്റാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കറിയാമോ? അജ്മാനില്‍, നിങ്ങള്‍ ഉപയോഗിച്ച എണ്ണയെ ജൈവ ഇന്ധനമാക്കി മാറ്റാനും ഈ പ്രക്രിയയില്‍ നിന്നും പണം സമ്പാദിക്കാനും കഴിയും.
പരിസ്ഥിതിക്ക് ദോഷകരവും പൈപ്പുകള്‍ അടഞ്ഞുപോകുന്നതുമായ പാചക എണ്ണ വെറുതെ കളയുന്നതിനുപകരം ഇപ്പോള്‍ നിങ്ങള്‍ക്ക് അത് ജൈവ ഇന്ധനമാക്കി മാറ്റാം. പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദമായ ഒരു ബദലാണ് ജൈവ ഇന്ധനം. സസ്യ എണ്ണകള്‍ പോലുള്ള പുനരുപയോഗ സ്രോതസ്സുകളില്‍ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്.

ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിലൂടെ, നിങ്ങള്‍ മാലിന്യം കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല ശുദ്ധമായ ഊര്‍ജ്ജ ഉല്‍പ്പാദനത്തിന് സംഭാവന നല്‍കുകയും ചെയ്യും. ഈ പ്രക്രിയ ലളിതവും സൗകര്യപ്രദവുമാണ്. ഈ പദ്ധതിയില്‍ പങ്കാളികളാന്‍ നിങ്ങള്‍ ഉപയോഗിച്ച എണ്ണ ശേഖരിച്ച് 80070 എന്ന നമ്പറില്‍ വിളിക്കുക. എണ്ണ സുരക്ഷിതമായി സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് ഒരു കണ്ടെയ്‌നര്‍ ലഭിക്കും, തുടര്‍ന്ന് നിങ്ങള്‍ക്ക് അത് ശേഖരിക്കാം. പരിസ്ഥിതി സൗഹൃദപരമായ ഈ ചെറിയ പ്രവൃത്തിയിലൂടെ ജൈവ ഇന്ധന പരിപാടിയില്‍ നിന്ന് പ്രയോജനം നേടുന്നതിനൊപ്പം ഭൂമിയെ സംരക്ഷിക്കാനുള്ള ഒരു വലിയ ശ്രമത്തില്‍ നിങ്ങള്‍ക്ക് ഭാഗവാക്കുകയും ചെയ്യാം.
ഈ സംരഭത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യുന്നു എന്നതാണ് ഇതിനെ വേറിട്ടു നിര്‍ത്തുന്നത്. നിങ്ങള്‍ ജൈവ ഇന്ധനമാക്കി മാറ്റുന്ന ഓരോ ലിറ്റര്‍ ഉപയോഗിച്ച എണ്ണയ്ക്കും നിങ്ങള്‍ക്ക് പണം സമ്പാദിക്കാം.
പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളെ അപേക്ഷിച്ച് ജൈവ ഇന്ധനങ്ങള്‍ നിരവധി ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് പരിസ്ഥിതി സൗഹൃദമാണ്. പുനരുപയോഗിക്കാവുന്ന വിഭവങ്ങളില്‍ നിന്നാണ് ജൈവ ഇന്ധനങ്ങള്‍ നിര്‍മ്മിക്കുന്നത്, ഇത് എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറയ്ക്കുകയും ചെയ്യുന്നു.
ഉപയോഗിച്ച എണ്ണ പുനരുപയോഗം ചെയ്യുന്നതിലൂടെ മാലിന്യക്കൂമ്പാരങ്ങളിലും ജലപാതകളിലും ദോഷകരമായ വസ്തുക്കള്‍ അടിഞ്ഞുകൂടുന്നത് തടയാനാകും. പ്രാദേശിക ജൈവ ഇന്ധന വ്യവസായത്തെ പിന്തുണയ്ക്കുന്നത് സുസ്ഥിരത പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യും.
