UAE Finance Minister;കണ്ണൂര്‍ ബീച്ചിലൂടെ ഓടിയ ഇദ്ദേഹത്തെ മനസ്സിലോയോ? ഷെയ്ഖ് മുഹമ്മദിന്റെ വലംകൈയായ യുഎഇ സാമ്പത്തിക മന്ത്രിയെ പരിചയപ്പെടാം

UAE Finance Minister;ദുബൈ: യുഎഇയുടെ കമ്മ്യൂണിറ്റി വര്‍ഷത്തോടനുബന്ധിച്ച് നടത്തിയ കമ്മ്യൂണിറ്റി റണ്ണില്‍ പങ്കെടുത്ത് യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍മാരി.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ‘ഇയര്‍ ഓഫ് കമ്മ്യൂണിറ്റി റണ്‍’ എന്ന പരിപാടിയില്‍, മുന്‍നിര അത്‌ലറ്റുകള്‍ക്കും ഫിറ്റ്‌നസ് പ്രേമികള്‍ക്കുമൊപ്പമാണ് കാബിനറ്റ് അംഗവും യുഎഇ സാമ്പത്തിക മന്ത്രിയുമായ അബ്ദുള്ള ബിന്‍ തൗഖ് അല്‍മാരി പങ്കെടുത്തത്.

ഓട്ടം തുടങ്ങുന്നതിനു മുമ്പ് ഒരു ഹെലികോപ്റ്ററില്‍ എത്തിയ അദ്ദേഹത്തിന്റെ സാന്നിധ്യം കണ്ണൂര്‍ ബീച്ചിലെ ജനക്കൂട്ടത്തെ ആവേശത്തിലാഴ്ത്തി.

‘പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇയില്‍ 2025 കമ്മ്യൂണിറ്റി വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്റെ സഹോദരന്‍ ഡോ. ഷംസീറിന്റെ ഇടപെടലിനെ തുടര്‍ന്ന് കണ്ണൂരില്‍ ഒരു കമ്മ്യൂണിറ്റി സംരംഭം ഞങ്ങള്‍ ആരംഭിച്ചു. ഇന്ന് ഇവിടെ വന്ന് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അടുത്ത വര്‍ഷം, കേരളത്തിലെ ജനങ്ങളോടൊപ്പം മറ്റൊരിക്കല്‍ കൂടി ഓടണം,’ ഓട്ടം പൂര്‍ത്തിയാക്കിയ ശേഷം അല്‍ മാരി മാധ്യമങ്ങളോട് പറഞ്ഞു.

ഹാഫ് മാരത്തണിനെക്കുറിച്ച് കഴിഞ്ഞ ദിവസം മാത്രമാണ് അറിയിച്ചതെന്ന് പറഞ്ഞതിനാലാണ് 5 കിലോമീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ വെളിപ്പെടുത്തി. ‘കുറഞ്ഞത് 5 കിലോമീറ്റര്‍ എങ്കിലും ഓടാനാകുമെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ, അടുത്ത വര്‍ഷം ഹാഫ് മാരത്തണിനായി ഞാന്‍ ഇവിടെയുണ്ടാകുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുകയാണ്,’ അദ്ദേഹം ആഹ്ലാദഭരിതരായ ജനക്കൂട്ടത്തോട് പറഞ്ഞു, 

ദൈവത്തിന്റെ സ്വന്തം നാട്, കേരളത്തിലെ കണ്ണൂരിലെ പ്രിയപ്പെട്ട ആളുകള്‍ എന്ന് അഭിസംബോധന ചെയ്താണ് അദ്ദേഹം ജനക്കൂട്ടത്തെ എതിരേറ്റത്.യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള മെഡിക്കല്‍ രംഗത്തെ സംരംഭകനും പരിപാടിയുടെ ഉപദേഷ്ടാവുമായ ഡോ. ഷംസീര്‍ വയലിലിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മന്ത്രി ഹാഫ് മാരത്തണില്‍ പങ്കെടുത്തത്. ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റി’നായി കേരളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.Do you know him who ran along the Kannur beach Meet UAE Finance Minister

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version