ഡോളറിന്റെ ഡിമാൻഡ് വർധിച്ചതോടെ യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യൻ രൂപയ്ക്ക് ഇടിവ്. വ്യാഴാഴ്ച രൂപയുടെ വിനിമയനിരക്ക് ഡോളറിനെതിരെ 83.6850 (ദിർഹം നിരക്ക് 22.80, യുഎഇ സമയം രാവിലെ 9.15) എന്ന നിലയിലായിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
83.5925 (22.78) എന്ന മുൻ നിരക്കിനെ അപേക്ഷിച്ച് 0.1% കുറവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിക്കാരിൽ നിന്നും ഡോളറിന്റെ ആവശ്യകത ഉയര്‍ന്നത് പ്രധാന കാരണമാണ്. കൂടാതെ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവനകളും വിപണിയിൽ പ്രധാന പങ്ക് വഹിച്ചു.