Posted By Nazia Staff Editor Posted On

International roaming in uae; പ്രവാസികൾ കാത്തിരുന്ന ആ സംവിധാനം ഇനി യുഎഇയിലും;നാട്ടിലെ സിം ഇനി മുതല്‍ യുഎഇയിലും ഉപയോഗിക്കാം;57 രൂപ മുടക്കിയാല്‍ മതി

International roaming in uae;പ്രവാസികള്‍ക്കായിതാ സന്തോഷവാര്‍ത്ത. ഇനി നാട്ടിലുപയോഗിക്കുന്ന സിം കണക്ഷന്‍ യുഎഇയിലും ഉപയാഗിക്കാം. ഈ അവസരം ബിഎസ്എന്‍എല്‍ സിം ഉപയോഗിക്കുന്നവര്‍ക്കാണെന്ന് മാത്രം. പ്രത്യേക പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്താല്‍ ബിഎസ്എന്‍എല്‍ സിം ഗള്‍ഫ് നാട്ടിലും ഉപയോഗിക്കാം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

167 രൂപ മുടക്കിയാല്‍ 90 ദിവസത്തേക്കും 57 രൂപ മുടക്കിയാല്‍ 30 ദിവസത്തേക്കുമായി റീചാര്‍ജ് ചെയ്താല്‍ സാധാരാണ ബിഎസ്എന്‍എല്‍ സിം അന്താരാഷ്ട്ര തലത്തിലേക്ക് മാറി ആക്ടീവ് ആകും. അതേസമയം കോള്‍, ഡാറ്റ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ അധിക ടോപ്പ് അപ്പുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യണം. 

ഇതോടെ വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് നാട്ടിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍നിന്ന് ഇന്റര്‍നാഷണല്‍ സിം കാര്‍ഡിലേക്ക് മാറേണ്ടിവരുന്ന സ്ഥിതിയാണ് ഒഴിവായത്. 

രാജ്യത്ത് ആദ്യമായി കേരള സര്‍ക്കിളിലാണ് ഇത്തരമൊരു പദ്ധതി ബി.എസ്.എന്‍.എല്‍. നടപ്പാക്കുന്നത്.  മലയാളികള്‍ ഏറെയുള്ളതുകൊണ്ടാണ് യുഎഇയി തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്. വൈകാതെ തന്നെ മറ്റു രാജ്യങ്ങളിലേക്കും ഈ സംവിധാനം നടപ്പിലാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 

https://www.expattechs.com/the-best-app-for-uae-national-day-photo-wishes/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *