Posted By Nazia Staff Editor Posted On

driving license renewal; കയ്യിൽ മൊബൈൽ ഫോണുണ്ടോ? എങ്കിൽ ഇനി ദുബായിൽ ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ എന്നിവ മൊബൈൽ ഫോൺ ഉപയോഗിച്ച് പുതുക്കാം

driving license renewal;ദുബായ്∙ ദുബായിൽ ഇനി ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ എന്നിവ മൊബൈൽ ഫോൺ ഉപയോഗിച്ച്  പുതുക്കാമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു. സാംസങ് ഉപയോക്താക്കൾക്ക് വാഹന റജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസ് വിവരങ്ങളും ആർടിഎ ആപ്പ് വഴി സാംസങ് വാലറ്റിൽ നേരിട്ട് ചേർക്കാവുന്നതാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ആർടിഎ ആപ്പ് ഉപയോക്താക്കൾക്ക് അതിന്റെ സേവനങ്ങൾ സ്വന്തമാക്കുന്നതിനുള്ള ലളിതവും എളുപ്പവുമായ മാർഗം വാഗ്ദാനം ചെയ്തുകൊണ്ട് അധികൃതർ മേയിൽ ഔദ്യോഗിക ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു. ഏകീകരണം ഒന്നിലേറെ ആപ്പുകളുടെ ആവശ്യം ഇല്ലാതാക്കുകയും ഗതാഗതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ കൈകാര്യം ചെയ്യുന്നതിനുള്ള  കേന്ദ്രീകൃത പ്ലാറ്റ്ഫോം നൽകുകയും ചെയ്യുന്നുവെന്ന് ആർടിഎ വ്യക്തമാക്കി.

ആർടിഎ ആപ്പിന്റെ പുതിയ പതിപ്പിന് വ്യക്തിഗതമായ ഡാഷ്‌ബോർഡ് ഉണ്ട്. തടസ്സമില്ലാത്തതും സൗകര്യപ്രദവുമായ നാവിഗേഷനായി സേവനങ്ങളെ ഒരു സ്‌ക്രീനിലേക്ക് ഏകീകരിക്കുന്നു. ഈ ഏകജാലക സൊല്യൂഷൻ ഉപയോക്താക്കൾക്ക് അവരുടെ വാഹനവും ഡ്രൈവിങ് ലൈസൻസും പുതുക്കാനും തടസ്സമില്ലാതെ പാർക്കിങ് ടിക്കറ്റുകൾ വാങ്ങാനും എളുപ്പമാക്കുന്നു. അതേസമയം, എല്ലാ ഡാറ്റയും ഉയർന്ന നിലവാരത്തിൽ പരിപാലിക്കപ്പെടുന്നു എന്ന് ആർടിഎ സ്മാർട്ട് സർവീസസ് ഡയറക്ടർ മീറ അൽ ഷെയ്ഖ് ഉറപ്പുനൽകി. സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിന് ആർടിഎയുടെയും സാംസങ്ങും പ്രതിജ്ഞാബദ്ധരാണെന്ന്   സാംസങ് ഗൾഫ് ഇലക്ട്രോണിക്സിലെ മൊബൈൽ എക്സ്പീരിയൻസ് വിഭാഗം തലവൻ ഫാദി അബു ഷാമത്ത് പറഞ്ഞു.  ദുബായ് മെട്രോയോ ദുബായിലെ ഏതെങ്കിലും പൊതുഗതാഗതമോ ഉപയോഗിക്കുന്ന സാംസങ് ഉപയോക്താക്കൾക്കായി ആർടിഎ ഡിജിറ്റൽ നോൽ പേ( nolPay)  അവതരിപ്പിച്ചു. ഗതാഗതത്തിനായി പണമടയ്ക്കാൻ സ്മാർട്ട് ഫോണോ സ്മാർട്ട് വാച്ചോ ടാപ്പ് ചെയ്യാം. തിരഞ്ഞെടുത്ത റീട്ടെയിൽ ഷോപ്പുകൾ, പലചരക്ക് സാധനങ്ങൾ, പൊതു പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവയിലും മറ്റും ഡിജിറ്റൽ നോൽ കാർഡ് ഉപയോഗിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *