Posted By Ansa Staff Editor Posted On

ദുബായിൽ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചു; ഡ്രൈവർക്ക് വൻ തുക പിഴയും തടവും ശിക്ഷ

ദുബായിൽ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച വ്യക്തിക്കെതിരെ നടപടി. 100,000 ദിർഹം പിഴയും തടവുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വർഷത്തേക്ക് ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ദുബായ് ട്രാഫിക് കോടതിയാണ് ശിക്ഷ വിധിച്ചത്. മയക്കുമരുന്നും മദ്യവും ഉപയോഗിച്ച് വാഹനമോടിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഇൻഷുറൻസ് ഇല്ലാത്ത വാഹനമാണ് ഇയാൾ ഓടിച്ചിരുന്നതെന്നും അധികൃതർ കണ്ടെത്തി.

യുഎഇയിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഏഴ് ദിവസത്തേക്ക് കാർ അധികൃതർ കണ്ടുകെട്ടുകയും ചെയ്യും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *