ദുബായിലെ ബ്ലൂവാട്ടർ, ദി ബീച്ച്, ജെബിആർ എന്നിവിടങ്ങളിൽ ഇന്ന് ഡിസംബർ 13 ന് രാത്രി ഡ്രോൺ ഷോകളും, ഫയർ വർക്‌സും കൊണ്ട് ആകാശത്തെ പ്രകാശിപ്പിക്കും.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ഇതിഹാസമായ 30-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ഡിസംബർ 13 നും ജനുവരി 11 നും രണ്ട് പ്രത്യേക പ്രകടനങ്ങളായി, മിന്നുന്ന പൈറോ ഡ്രോണുകൾ അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യയുമായി പൈറോ ടെക്നിക്കുകൾ കാണാമെന്ന് ദുബായ് ഫെസ്റ്റിവൽസ് & റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെൻ്റിൻ്റെ (DFRA) ഇവൻ്റ് പ്ലാനിംഗ് അസിസ്റ്റൻ്റ് മാനേജർ കൽതം അൽ ഷംസി പറഞ്ഞു:
ഇന്ന് ഡിസംബർ 13 ന് രാത്രി 8 മണിക്ക്, 150 പൈറോ ഡ്രോണുകളുടെ ഷോയും, രാത്രി 10 മണിക്ക് വീണ്ടും സ്കൈ ഡൈവിംഗ് സ്റ്റണ്ടോടെയുള്ള ഷോയും പൊതുജനങ്ങൾക്ക് ആസ്വദിക്കാം.