Dubai accident; ദുബായിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം

Dubai accident; ദുബായിൽ വാഹനാപകടം. ശൈഖ് സായിദ് റോഡിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഈ അപകടം റോഡിൽ ഗതാഗത തടസം സൃഷ്ടിച്ചു. പോലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

മൂന്ന് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. എന്നാൽ, ആളപായമെന്നും സംഭവിച്ചിട്ടില്ല. കാറുകളിലുണ്ടായിരുന്ന ആർക്കും പരിക്കേൽക്കുകയും ചെയ്തിട്ടില്ല. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്നും വേഗപരിധി പാലിക്കണമെന്നും ദുബായ് പോലീസ് അഭ്യർത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version