Dubai airport; ദുബായിൽ വിമാനം മുടങ്ങി;  എയർപോർട്ടിൽ യാത്രക്കാർ കുടുങ്ങിയത് 6 മണിക്കൂറിലേറെ

Dubai airport; ദുബൈ: ദുബൈയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് സർവിസ് മുടങ്ങിയതിനെ തുടർന്ന് യാത്രക്കാർ എയർപോർട്ടിൽ തങ്ങേണ്ടി വന്നത് ആറു മണിക്കൂറിലേറെ. ദുബൈയിൽ നിന്നും ബുധനാഴ്ച രാവിലെ 6 മണിക്ക് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 350 ആണ് മുടങ്ങിയത്. പുലർച്ചെ 4 മണിക്ക് മുൻപായി യാത്രക്കാർ എയർപോർട്ടിലെത്തിയിരുന്നു.

എന്നാൽ, 6 മണിക്ക് വിമാനം പുറപ്പെടാത്തത് അന്വേഷിച്ചപ്പോൾ പ്രസ്തുത വിമാനം റദ്ദാക്കിയെന്നും, 10.30നുള്ള വിമാനത്തിൽ കയറ്റി വിടാമെന്നുമാണ് ബന്ധപ്പെട്ടവർ അറിയിച്ചതെന്ന് യാത്രക്കാരനായിരുന്ന കുറ്റിപ്പുറം സ്വദേശി മനോജ് പറഞ്ഞു. യാത്ര വൈകിയതിനാൽ നാട്ടിൽ അടിയന്തിരമായി എത്തേണ്ട പല കാര്യങ്ങൾക്കും വിഘ്നമുണ്ടായെന്നും ഇദ്ദേഹം പറഞ്ഞു. പിന്നീട്, ഉച്ച 12 മണിക്കാണ് ഈ വിമാനം പുറപ്പെട്ടതെന്നും മനോജ് വ്യക്തമാക്കി.

വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകിയത് മൂലം കുടുംബങ്ങളടക്കമുള്ള യാത്രക്കാരാണ് എയർപോർട്ടിൽ ദീർഘ നേരം കഴിയേണ്ടി വന്നത്. തനിക്ക് നാട്ടിൽ ഉടൻ എത്തേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും, തന്നെ പോലെ അനേകം പേർ ഇതുകാരണം പ്രയാസത്തിലായെന്നും ഈ വിമാനത്തിലെ മറ്റൊരു യാത്രക്കാരനായിരുന്ന പാലക്കാട് അമ്പലപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് രാമദാസ് മാസ്റ്റർ പറഞ്ഞു. ക്രിസ്മസ് വെക്കേഷനടുത്തതിനാൽ ധാരാളം കുടുംബങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർ കൂടുതലായുള്ള സന്ദർഭമാണിത്.

A technical glitch on a flight at Dubai Airport left passengers stranded for over six hours, causing significant disruptions to travel plans.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top