യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
Dubai airport parking;ദുബൈ: ദുബൈ ഇന്റര്‍നാഷനല്‍ (ഡി.എക്‌സ്.ബി) എയര്‍പോര്‍ട്ടിലെ വിശാലമായ പാര്‍ക്കിങ് ഏരിയയില്‍ നിറഞ്ഞു കവിഞ്ഞ വാഹനങ്ങള്‍ക്കിടക്ക് സ്വന്തം വാഹനം കണ്ടെത്താന്‍ പാടുപെടുന്നുണ്ടെങ്കില്‍, ഇനി വിഷമിക്കേണ്ടി വരില്ല! കളര്‍ കോഡുള്ള കാര്‍ പാര്‍ക്കിങ് സ്‌പേസുകള്‍ അടക്കമുള്ള പുതിയ കാര്യങ്ങള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. പ്രതിദിനം ലക്ഷക്കണക്കിന് പേരാണ് എയര്‍പോര്‍ട്ട് പരിസരത്തിലേക്ക് വരുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഈ പുതിയ കളര്‍ കോഡഡ് കാര്‍ പാര്‍ക്കുകള്‍ ദുബൈ എയര്‍പോര്‍ട്ടിന്റെ പാര്‍ക്കിങ് സ്ഥലങ്ങളുപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നാവിഗേഷന്‍ എളുപ്പമാക്കുന്നതാണ്.
ദുബൈ എയര്‍പോര്‍ട്ടിന്റെ വെബ്‌സൈറ്റ് പ്രകാരം, ടെര്‍മിനല്‍ 1ലെ പാര്‍ക്കിങ് നിരക്ക് ടെര്‍മിനല്‍ 2ല്‍ മണിക്കൂറിന് 15 ദിര്‍ഹം മുതല്‍ 125 ദിര്‍ഹം വരെയും ടെര്‍മിനല്‍ 1ലും 3ലും 5 മുതല്‍ 125 ദിര്‍ഹം വരെയുമാണ്. പാര്‍ക്കിങ്ങിന് ഓരോ ദിവസത്തിന്റെയും അധിക ചെലവ് 100 ദിര്‍ഹമാണ്.
അതേസമയം, ഫ്‌ലൈ ദുബൈ തങ്ങളുടെ യാത്രക്കാരെ ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ 2ല്‍ പാര്‍ക്കിങ് സ്ഥലം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അനുവദിക്കുന്നു. ഇത് എത്തിച്ചേരുമ്പോള്‍ പാര്‍ക്കിങ് സ്ഥലം സുരക്ഷിതമാക്കുന്നു. ഫ്‌ലൈ ദുബൈ വഴിയുള്ളവര്‍ക്ക് 50 ദിര്‍ഹം വരെ ദിവസേന ദീര്‍ഘവും ഹ്രസ്വവുമായ കാലയളവിലേക്ക് ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 2ല്‍ പാര്‍ക്കിങ് സ്ഥലം മുന്‍കൂട്ടി ബുക് ചെയ്യാം. തെരഞ്ഞെടുത്ത കാര്‍ പാര്‍ക്കിങ്ങില്‍ പ്രവേശിക്കാന്‍ ബുക്കിങ് സ്ഥിരീകരണത്തില്‍ നല്‍കിയിരിക്കുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും (അറൈവല്‍ എ1, അല്ലെങ്കില്‍ ഡിപാര്‍ചര്‍ എ2).