Posted By Nazia Staff Editor Posted On

Dubai court: ദുബായിൽ ഈ വിഭാഗക്കാർക്ക് കോടതി ഫീസ് ഒഴിവാക്കി; പുതിയ മാറ്റങ്ങൾ ഇങ്ങനെ

Dubai court;ദുബൈ: പ്രായമായ പൗരന്മാർ, ഗർഭിണികൾ, വികലാംഗർ എന്നിവർക്ക് അവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് നിയമപരമായ ഫീസ് ഒഴിവാക്കാനോ പേയ്മെന്റുകൾ മാറ്റിവെക്കാനോ അനുവദിക്കുന്ന സേവനങ്ങൾ ദുബൈ കോടതികൾ ആരംഭിച്ചു. വിവാഹ മോചനത്തിനോ ഭർത്താവിന്റെ മരണത്തിനോ ശേഷമുള്ള കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ‘ഇദ്ദ’യിലെ സ്ത്രീകൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് ഫീ അൽ ശൗഫ (നിങ്ങളുടെ സേവനത്തിൽ) എന്ന് അറിയപ്പെടുന്ന ഈ സംരംഭം. ഈ ഗ്രൂപ്പുകൾക്ക് ജുഡീഷ്യൽ പ്രക്രിയകൾ കൂടുതൽ പ്രാപ്യവുംഎളുപ്പവുമാക്കുക, സാമൂഹിക സംയോജനം വർധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യമെന്ന് ദുബൈ കോടതികളുടെ കേസ് മാനേജ്‌മെന്റ് സെക്ടർ ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അൽ ഉബൈദലി പറഞ്ഞു.ഗർഭിണികൾക്കും വികലാംഗർക്കും അവരുടെ ദേശീയ പരിഗണിക്കാതെ തന്നെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. വാഗ്ദാനം ചെയ്യുന്ന സേവനങ്ങളിൽ സൗജന്യ നിയമോപദേശവും എമിറേറ്റിലെ നിയമ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രാതിനിധ്യവും ഉൾപ്പെടുന്നു. കോടതികൾ അവരുടെ അഭിഭാഷകരിലൊരാളെ ഒരു ചെലവുംകൂടാതെ വാഗ്ദാനം ചെയ്യും,അൽ ഉബൈദലി പറഞ്ഞു.ഇതിനുള്ള അഭ്യർഥനകൾ കോടതികളിലെ സമർപ്പിത സമിതി അവലോകനം ചെയ്യും. അർഹരായവർക്ക് കടാശ്വാസ സേവനവും ലഭ്യമാക്കും. വിവിധ സ്രോതസ്സുകളിൽ നിന്ന് സംഭാവനയായി ലഭിച്ച ഫണ്ടുകൾ ഉപയോഗിച്ച് കടക്കാർക്കും അടക്കാൻ കഴിയാത്തവർക്കും സാമ്പത്തിക ബാധ്യതകൾകുറയ്ക്കുന്നതിനായി 2018-ൽ ആരംഭിച്ച ‘കോർട്ട്സ് ഓഫ് ഗുഡ്’ പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുക. 043347777 കോൺടാക്റ്റ് സെൻ്റർ ഫോൺ വഴിയോ ദുബൈ കോർട്ട്സ് സർവീസ് ഓഫീസ് സന്ദർശിച്ചോ വെബ്സൈറ്റ് വഴിയോ സേവനങ്ങൾ അഭ്യർഥിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *