Dubai court; ച​രി​ത്ര​പ​ര​മാ​യ വി​ധി പു​റ​പ്പെ​ടു​വി​ച്ച് ​ ദു​ബൈ കോ​ട​തി; യുഎഇയിൽ ഇനി ശമ്പളം ക്രിപ്റ്റോ കറൻസി ആയിട്ടോ ??

Dubai court; ദു​ബൈ: സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യു.​എ.​ഇ​യി​ൽ ച​രി​ത്ര​പ​ര​മാ​യ ഒ​രു വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണ്​ ദു​ബൈ കോ​ട​തി. സ്വ​കാ​ര്യ ജീ​വ​ന​ക്കാ​ര​ന്​ ശ​മ്പ​ള കു​ടി​ശ്ശി​ക ക്രി​പ്​​റ്റോ ക​റ​ൻ​സി​യി​ലും ദി​ർ​ഹ​മി​ലു​മാ​യി ന​ൽ​ക​​ണ​മെ​ന്നാ​ണ് ദു​ബൈ ഫ​സ്റ്റ്​ ഇ​ൻ​സ്റ്റ​ൻ​സ്​ കോ​ട​തി​യു​ടെ വി​ധി.

പ്ര​തി​മാ​സ ശ​മ്പ​ളം ദി​ർ​ഹ​മി​ലും ക്രി​പ്​​റ്റോ ക​റ​ൻ​സി​യാ​യ ഇ​കോ​വാ​ട്ട്​ ടോ​ക്ക​ണി​ലും ന​ൽ​കു​മെ​ന്ന്​ ജീ​വ​ന​ക്കാ​ര​നു​മാ​യു​ള്ള ക​രാ​റി​ൽ ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ദി​ർ​ഹ​മി​ൽ മാ​ത്ര​മാ​ണ്​ ശ​മ്പ​ളം ന​ൽ​കി​യ​ത്. ഇ​ത്​ ക​രാ​റി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ച കോ​ട​തി ക്രി​പ്​​റ്റോ ക​റ​ൻ​സി​യി​ലും ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്ന്​ വി​ധി പ്ര​സ്താ​വി​ക്കു​ക​യാ​യി​രു​ന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ത​ന്നെ ഏ​ക​പ​ക്ഷീ​യ​മാ​യി പി​രി​ച്ചു​വി​ട്ട ക​മ്പ​നി ന​ട​പ​ടി​ക്കെ​തി​രെ ന​ൽ​കി​യ കേ​സി​ലാ​ണ്​ കോ​ട​തി​യു​ടെ ച​രി​ത്ര​പ​ര​മാ​യ വി​ധി. ക​രാ​ർ പ്ര​കാ​രം ആ​റു​മാ​സ​ത്തെ ശ​മ്പ​ള​യി​ന​ത്തി​ൽ 5250 ഇ​ക്കോ​വാ​ട്ട്​ ടോ​ക്ക​ൺ ന​ൽ​കു​ന്ന​തി​ൽ ക​മ്പ​നി വീ​ഴ്ച​വ​രു​ത്തു​ക​യും തെ​റ്റാ​യി രീ​തി​യി​ൽ ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു​വെ​ന്ന​താ​ണ്​ കേ​സ്.

സി​വി​ൽ ട്രാ​ൻ​സാ​ക്ഷ​ൻ​സ്​ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്​​ൾ 912 പ്ര​തി​പാ​ദി​ച്ച​തു​പ്ര​കാ​രം തൊ​ഴി​ലാ​ളി​യു​ടെ മൗ​ലി​കാ​വ​കാ​ശ​മാ​ണ്​ വേ​ത​ന​മെ​ന്ന്​ അ​ടി​വ​ര​യി​ടു​ന്ന​താ​ണ്​ ദു​ബൈ കോ​ട​തി വി​ധി​യെ​ന്നാ​ണ്​ നി​യ​മ​വി​ദ​ഗ്​​ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

2021ൽ ​തൊ​ഴി​ൽ ബ​ന്ധ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​റ​പ്പെ​ടു​വി​ച്ച ഫെ​ഡ​റ​ൽ നി​യ​മ​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യ വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നം വ​ഴി​യോ മ​റ്റ്​ അം​ഗീ​കൃ​ത സം​വി​ധാ​ന​ങ്ങ​ൾ വ​ഴി​യോ തൊ​ഴി​ലാ​ളി​ക്ക്​ ഫ്ല​ക്സി​ബി​ളാ​യ വേ​ത​ന വി​ത​ര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തു പ്ര​കാ​രം യു.​എ.​ഇ​യി​ൽ ക്രി​പ്​​റ്റോ ക​റ​ൻ​സി സാ​ധു​വാ​യ ഒ​രു വേ​ത​ന രൂ​പ​മാ​ണെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

https://www.pravasiinformation.com/expat-dead-18/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top